കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വീണ്ടും ഒരു അന്താരാഷ്ട്ര വിമാനത്താവളം വരുന്നു!!

Google Oneindia Malayalam News

ദുബായ്: പരിസ്ഥിതി, സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങളോ ജനവാസ മേഖലകളിലെ കുടിയൊഴിപ്പിക്കലോ ഇല്ലാതെ പത്തനംതിട്ടയിലെ കോന്നിയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള നടപടികള്‍ ആരംഭിച്ചതായി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് രാജീവ് ജോസഫ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവള നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ കൈവശമുള്ള ഭൂമി ലഭിക്കുകയാണെങ്കില്‍ അമ്പത്തൊന്ന് ശതമാനം സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

2000 കോടി രൂപയാണ് പദ്ദതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വിദേശ മലയാളികളുടെ പങ്ക് പരമാവധി ഉപയോഗപ്പെടുത്തുമെന്നും കേരളകേന്ദ്ര സര്‍ക്കാറുകളുടെ അനുമതി ലഭിക്കുന്നതോടെ പദ്ദതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

pressmeetdesk

നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇന്‍ഡോഹെറിറ്റേജ് ഇന്റര്‍നാഷണല്‍ എയറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു പുതിയ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ ഇതിനായുള്ള പണം കണ്ടെത്തിയതായും വരും ദിവസങ്ങളില്‍ കേരളത്തിലെ ഭരണകര്‍ത്താക്കളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും രാജീവ് ജോസഫ് വ്യക്തമാക്കി. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ മറ്റൊരു വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് വരുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിസ്ഥിതിക്ക് കോട്ടം വരാത്ത വിമാനത്താവളത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും പത്തനംതിട്ടയിലെ നിരവധി വരുന്ന പ്രവാസികള്‍ വിമാനത്താവളത്തിനായി കാത്തിരിക്കുകയാണെന്നും രാജീവ് ജോസഫ് പറഞ്ഞു.

പ്രാഥമിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല എങ്കിലും വിമാനത്താവളത്തിന്റെ ആവശ്യകത നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെടുന്നു. ശ്രീ: ജ്യോതിഷ് തങ്കച്ചന്‍ (ഡയറക്ടര്‍, ഇന്‍ഡോഹെറിറ്റേജ്) സ്റ്റാന്‍ലി തങ്കച്ചന്‍ (ഡയറക്ടര്‍, ഇന്‍ഡോഹെറിറ്റേജ്), ശ്രീ: കെ. പി. കെ വെങ്ങര (മീഡിയ ക സള്‍ട്ടന്റ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
New international airport seems to come on Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X