കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ യുഎഇയില്‍ പുതിയ തൊഴില്‍ നിയമം വരുന്നു, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

Google Oneindia Malayalam News

അബുദാബി: സമഗ്രമായ മാറ്റങ്ങളുമായി യുഎഇയില്‍ പുതിയ തൊഴില്‍ നിയമം നിലവില്‍ വരുന്നു. 2016 ല്‍ നിയമം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ കരാറില്‍ ഉള്‍പ്പടെ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നിയമം ആവിഷ്‌കരിയ്ക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ് ഈ നിയമം.

മൂന്ന് നിയമങ്ങള്‍

മൂന്ന് നിയമങ്ങള്‍

വിദേശത്ത് നിന്നും തൊഴില്‍ തേടി രാജ്യത്തെത്തുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പു വയ്ക്കുമ്പോള്‍ പ്രധാനമായും മൂന്ന് നിയമങ്ങള്‍ പാലിയ്ക്കണം. സ്‌പോണ്‍സറുടെയും തൊഴിലാളിയുടേയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിയ്ക്കുന്നതിനാണ് മൂന്ന് വ്യവസ്ഥകളില്‍ കാതലായ മാറ്റം കൊണ്ടു വരുന്നത്.

തൊഴില്‍ കരാര്‍, പുതിയ വീസ, വീസ മാറ്റം

തൊഴില്‍ കരാര്‍, പുതിയ വീസ, വീസ മാറ്റം

തൊഴില്‍ കരാര്‍, പുതിയ വീസ, വീസ മാറ്റം എന്നിവയിലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടു വരുന്നത്. പുതിയ വീസയില്‍ തിരിച്ചു വരനായി പോകുന്ന പ്രവാസിയ്ക്ക് രാജ്യം വിടും മുന്‍പ് തൊഴിലവസരം ഉറപ്പാക്കാന്‍ സ്‌പോണ്‍സര്‍ ഓഫര്‍ ലെറ്റര്‍ നല്‍കണം. തൊഴിലാളിയുടെ വേതനവും ആനുകൂല്യങ്ങളും ഇതില്‍ രേഖപ്പെടുത്തണം. തൊഴിലാളിയ്ക്ക് മനസിവാലുന്ന ഭാഷയില്‍ വേണം തൊഴില്‍ വാഗ്ദാന രേഖ രൂപപ്പെടുത്തേണ്ടത്.

ഓഫര്‍ ലെറ്റര്‍

ഓഫര്‍ ലെറ്റര്‍

രാജ്യത്തെത്തിയാല്‍ തൊഴില്‍ കരാര്‍ രൂപപ്പെടുത്തേണ്ടത് ഓഫര്‍ ലെറ്ററിനെ അടിസ്ഥാനമാക്കിയാകണം. തൊഴിലാളിയും സ്‌പോണ്‍സറും ഓഫര്‍ ലെറ്ററു കളില്‍ ഒപ്പുവച്ചിരിയ്ക്കണം. ഇതിന്റെ പകര്‍പ്പ് തൊഴില്‍ വിസ അപേക്ഷകളോടൊപ്പം സമര്‍പ്പിയ്ക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള ഭേദഗതി നടത്തണമെങ്കില്‍ ഇരു വിഭാഗത്തിന്റെയും സമ്മതം ആവശ്യമാണ്. വീസ പുതുക്കാതെ പരസ്പര ധാരണയോടെ റദ്ദാക്കാനുള്ള സാധ്യതയും തെളിയും.

രണ്ട് വര്‍ഷം

രണ്ട് വര്‍ഷം

കാലാവധി നിശ്ചയിച്ച കരാറുകളുടെ കാലാവധി രണ്ട് വര്‍ഷമായിരിയ്ക്കും. ഇതനിടയില്‍ കരാര്‍ റദ്ദാക്കണമെങ്കില്‍ മതിയായ കാരണങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. കരാര്‍ അവസാനിപ്പിയ്ക്കാനാണ് തീരുമാനമെങ്കില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. സ്‌പോണ്‍സറും തൊഴിലാളിയും തമ്മില്‍ പരസ്പര ധാരണയിലൂടെ തൊഴില്‍ കരാര്‍ കാര്യങ്ങള്‍ ക്രമീകരിയ്ക്കാവുന്നതാണ് പുതിയ ഭേദഗതി.

ശനന്പളം ലഭിയ്ക്കാതിരുന്നാല്‍

ശനന്പളം ലഭിയ്ക്കാതിരുന്നാല്‍

60 ദിവസത്തിലധികം വേതനം ലഭിയ്ക്കാതിരിയ്ക്കുക, നിയമനം ലഭിച്ച കമ്പിനി അടച്ച് പൂട്ടുക തുടങ്ങിയ കാരണങ്ങളാല്‍ തൊഴിലാളിയ്ക്ക് സ്‌പോണ്‍സര്‍ ഷിപ്പ് റദ്ദാക്കാം. തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് സ്ഥാപനം നിലച്ചതിന്റെ തെളിവായി മന്ത്രാലയം അവലംബിയ്ക്കുക.

കൈയ്യേറ്റം ചെയ്താല്‍

കൈയ്യേറ്റം ചെയ്താല്‍

സ്‌പോണ്‍സറെ തൊഴിലാളി കൈയ്യേറ്റം ചെയ്താലും കരാര്‍ റദ്ദാക്കപ്പെടും

തൊഴില്‍ രഹിതരായാല്‍

തൊഴില്‍ രഹിതരായാല്‍

പരാതിക്കാരായ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി രണ്ട് മാസത്തിനകം മന്ത്രാലയത്തില്‍ വിവരം നല്‍കണമെന്നും നിര്‍ദ്ദേശിയ്ക്കുന്നു.

English summary
new-uae-labour-law-for-terminating-employees-new-contracts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X