ജിസിസി രാഷ്ട്രങ്ങളില്‍ ഏകീകൃത ഗാര്‍ഹിക തൊഴില്‍ കരാര്‍ വരുന്നു
കുവൈത്ത് സിറ്റി : ജിസിസി രാജ്യങ്ങളില്‍ ഏകീകൃത ഗാര്‍ഹിക തൊഴില്‍ കരാര്‍ നിലവില്‍ വരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. എല്ലാ ജിസിസി രാഷ്ട്രങ്ങളും നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഏകീകൃത തൊഴില്‍ കരാര്‍ നിലവില്‍ വരികയുള്ളൂ.
എട്ട് മണിയ്ക്കൂര്‍ ജോലി, ഓവര്‍ടൈം രണ്ട് മണിയ്ക്കൂര്‍ മാത്രമാക്കുക, മാന്യമായ താമസ സൗകര്യം ഒരുക്കുക, അവധി നല്‍കുക എന്നിവയാണ് ഗാര്‍ഹിക കരാറിലെ പ്രധാന വ്യവസ്ഥകള്‍. എല്ലാ രാജ്യങ്ങളും ഇത് അംഗീകരിച്ചാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതവും വേതനവും ലഭ്യമാകും. ജിസിസി രാഷ്ട്രങ്ങളില്‍ ലേബര്‍ അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് കരാറിനെപ്പറ്റി ചര്‍ച്ച ചെയ്തത്. കുവൈത്ത് സിറ്റിയില്‍ വച്ചാണ് യോഗം നടന്നത്.

കരാറില്‍ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്ന മറ്റ് ഒട്ടേറെ വ്യവസ്ഥകളും നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിയ്ക്കുന്നത് ഒഴിവാക്കുക, തൊഴിലുടമയുടെ വീട്ടിന് പുറത്തോ മറ്റിടങ്ങളിലോ താമസിയ്ക്കാന്‍ അനുവദിയ്ക്കുക, യാത്ര ചെയ്യാന്‍ അനുമതി നല്‍കുക, കരാര്‍ അവസാനിയ്ക്കുമ്പോള്‍ തൊഴിലാളിയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് തൊഴിലുടമ നല്‍കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
മിനിമം വേതനം ഉറപ്പാക്കണമെന്നതും കാരാറിലെ മറ്റൊരു വ്യവസ്ഥയാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശുപര്‍ശ ചെയ്യുന്നതിനെക്കാള്‍ ഉയര്‍ന്ന മിനിമം വേതനം ദുബായില്‍ ഉള്‍പ്പടെ ലഭിയ്ക്കുന്നു. ഇന്ത്യ, യുഎഇയിലെ ഗാര്‍ഹിക ജോലിക്കാര്‍ക്കായി ശുപാര്‍ശ ചെയ്യുന്ന മിനിമം വേതനം പ്രതിമാസം 1,100 ദിര്‍ഹമാണ്. എന്നാല്‍ ദുബായില്‍ പലയിടത്തും 1500 മുതല്‍ 2000 ദിര്‍ഹം വരെ മിനിമം വേതനമായി ലഭിയ്ക്കും.












Click it and Unblock the Notifications