കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിമിഷ പ്രിയയുടെ മോചനം; യമനി ഗോത്രവുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് സ്വദേശിനിയായ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് പ്രതീക്ഷയേറുന്ന വാര്‍ത്ത. കൊല്ലപ്പെട്ട യമനി പൗരന്‍ തലാല്‍ മുഹമ്മദിന്റെ ഗോത്രത്തിലെ പ്രമുഖരുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ എംബസിയിലെ യമനി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ചര്‍ച്ച നടന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ദിയാധനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തലാല്‍ മുഹമ്മദിന്റെ കുടുംബം തീരുമാനം എടുത്തിട്ടില്ല എന്നാണ് ഗോത്ര നേതാക്കള്‍ അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ 50 ദശലക്ഷം തന്നാല്‍ മോചനത്തിന് അനുമതി നല്‍കാമെന്ന് കുടുംബം അറിയിച്ചു എന്ന വാര്‍ത്ത വന്നിരുന്നു. നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചിരുന്നതത്രെ. എന്നാല്‍ മറിച്ചുള്ള വിവരമാണ് ഇപ്പോള്‍ വരുന്നത്. കുടുംബം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ മോചനം വൈകിയേക്കുമെന്നാണ് സൂചന. യമനില്‍ ഗോത്രങ്ങള്‍ക്ക് വലിയ സ്വാധീനമാണ്. ഓരോ വ്യക്തിയും ഓരോ ഗോത്രത്തില്‍ അംഗമായിരിക്കും. ഗോത്ര നേതാവ് അറിയാതെ കുടുംബവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം ഒരിക്കലും എടുക്കാനാകില്ല.

n

അതുകൊണ്ടുതന്നെ നിമിഷ പ്രിയയുടെ മോചനത്തിന് തലാല്‍ മുഹമ്മദിന്റെ ഗോത്ര നേതാവുമായി സംസാരിക്കുന്നതാണ് ഉചിതം എന്നാണ് ഇന്ത്യന്‍ എംബസിയിലെ യമനി ഉദ്യോഗസ്ഥര്‍ നല്‍കിയ ഉപദേശം. ഗോത്ര നേതാവിന്റെ നിര്‍ദേശം കുടുംബം തള്ളില്ല എന്നും പറയപ്പെടുന്നു. ദിയാധനം സംബന്ധിച്ച് കുടുംബം തീരുമാനമെടുത്താല്‍ തുക കുറയ്ക്കുന്നതിനുള്ള ചര്‍ച്ച ആരംഭിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കുടുംബം നിശ്ചയിക്കുന്ന തുക നല്‍കി മോചനം എളുപ്പമാക്കാം. നിലവിലെ സാഹചര്യത്തില്‍ കുടുംബം തുക തീരുമാനിച്ചിട്ടില്ലെന്നാണ് പുതിയ വിവരം. അതുകൊണ്ടുതന്നെ നിമിഷ പ്രിയയുടെ മോചനം വൈകിയേക്കും.

വിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യുംവിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യും

നിമിഷ പ്രിയയെ കാണാന്‍ അവരുടെ അമ്മയും മകളുംയമനിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി അംഗങ്ങളും യമനിലേക്ക് പോയേക്കും. നിമിഷയെ ജയിലിലെത്തി കാണുക, തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി സംസാരിച്ച് രമ്യതയ്ക്കുള്ള ശ്രമം നടത്തുക എന്നാണ് ഉദ്ദേശം. തലാല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിമിഷയെ സഹായിച്ച ലബ്‌നാന്‍ സ്വദേശിയായ നഴ്‌സിന് ജീവപര്യന്തമാണ് തടവ് ശിക്ഷ.

Recommended Video

cmsvideo
മീനാക്ഷിയെ കാത്ത് നിൽക്കുകയാണ് മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

English summary
Nimisha Priya Release From Yemen Jail: Indian Officials meets Yemen Tribe Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X