കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വിലപേശാതെ ഇനി സാധനം വാങ്ങാം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് തോന്നിയത് പോലെ ഈടാക്കുന്ന വിലയാണ്. ഒരേ സാധനത്തിന് തന്നെ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ രണ്ട് വിലയാകും ഈടാക്കുക. ഏകീകൃതമായ വില സംവിധാനമില്ലാത്തത് പലപ്പോഴും ദുബായ് ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് തലവേദന സൃഷ്ടിയ്ക്കാറുണ്ട്. ഇനി എന്തായാലും ആ അവസ്ഥയ്ക്ക് മാറ്റം വരികയാണ്.

രാജ്യത്തെ 500 ഓളം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിയ്ക്കുന്ന വലിയ സ്‌ക്രീനുകള്‍ സ്ഥാപിയ്ക്കണമെന്ന് സാമ്പത്തിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വര്‍ഷാവസാനത്തോടെ ഇത് പ്രാവര്‍ത്തികമാകും. അതോടെ കൃത്യതയില്ലാതെ വില ഈടാക്കുന്നതിന് ഒരു പരിധിവരെ നിയന്ത്രിയ്ക്കാന്‍ കഴിയും

രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമായി 3,000 ഇലക്ട്രോണിക് സ്‌ക്രീനുകള്‍ സ്ഥാപിയ്ക്കും. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ഹാഷിം അല്‍ നുവാമി ആണ് ഇക്കാര്യം പറഞ്ഞത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിയ്ക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലുലുമാളില്‍ മുപ്പതോളം സ്‌ക്രീനുകളാകും ഇത്തരത്തില്‍ സ്ഥാപിയ്ക്കുക. ഇതോടെ വിലയെച്ചൊല്ലിയുള്ള ഉപഭോക്താക്കളുടെ ആശയക്കുഴപ്പം ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷ.

English summary
Major shopping outlets in the UAE have started installing giant electronic screens at their entrances to end bargaining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X