കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലേക്ക് തിരിച്ചയക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ തൊഴിലാളികള്‍ സൗദി കോടതിയില്‍

Google Oneindia Malayalam News

ജിദ്ദ: എട്ട് മാസം മുന്‍പ് ദില്ലിയിലെ ഏജന്റിന് വന്‍ തുക വിസയ്ക്കായി നല്‍കി സൗദിയിലെത്തിയ 27 ഓളം ഇന്ത്യന്‍ തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന ആപേക്ഷയുമായി ജുബൈല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇഖാമ ലഭിച്ച് കൃത്യം ഒരു മാസം മാത്രമെ ജോലി ഉണ്ടായിരുന്നുള്ളുവെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. യു.പി, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ വെല്‍ഡിംങ് ജോലിക്കായി സൗദിയിലെത്തിയത്. 2200 റിയാല്‍ ശമ്പളവും താമസവും ഭക്ഷണവും നല്‍കാമെന്നായിരുന്നു കരാര്‍ വ്യവസ്ഥ.

indian-gulf

എന്നാല്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതോടെ ഇവര്‍ കമ്പനിയുടെ ഓഫീസില്‍ എത്തുകയായിരുന്നു. പക്ഷെ ലഭിച്ചതാവട്ടെ ഭീഷണിയും കയ്യേറ്റവും. തുടര്‍ന്നാണ് ജുബൈല്‍ പോലീസില്‍ പരാതി നല്‍കിയതിനു ശേഷം ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തൊഴിലാളികള്‍ കോടതിയെ സമീപിച്ചതറിഞ്ഞ സ്‌പോണ്‍സര്‍ ഇപ്പോള്‍ ഇവര്‍ക്കുള്ള താമസവും നിഷേധിച്ചിരിക്കുകയാണ്.

വിസയ്ക്ക് വേണ്ടി ചിലവാക്കിയ തുക ലോണെടുത്തും പലിശ നല്‍കിയുമാണ് സംഘടിപ്പിച്ചതെന്ന് തൊഴിലാളികള്‍ സങ്കടം പറഞ്ഞു. ഇപ്പോള്‍ ഭക്ഷണം കൂടി മുടങ്ങിയതോടെ ദിവസങ്ങളായി പട്ടിണിയിലാണ് കഴിഞ്ഞ് കൂടുന്നത്. തങ്ങളെ എത്രയും പെട്ടന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
No pay, no iqama, Indian workers want to go home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X