കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:എന്‍ഒഎല്‍ കാര്‍ഡ് ഇനി മൊബൈലില്‍

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്:പൊതുഗാതാഗതത്തിനായി ഉപയോഗിയ്ക്കുന്ന എന്‍ഒഎല്‍ കാര്‍ഡുകള്‍ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ( ആര്‍ടിഎ) യാണ് സെപ്റ്റംബര്‍ 29 ഞായറാഴ്ച ഇക്കാര്യം പറഞ്ഞത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിയ്ക്കുന്നത്. നാല് തരത്തിലുള്ള എന്‍ഒഎല്‍ കാര്‍ഡുകളാണ് ഇത് വരെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഇനിമുതല്‍ കാര്‍ഡ് എന്‍ഒഎല്‍ സ്മാര്‍ട്ട് എന്‍ഒഎല്‍ ആയി മാറുകയാണ്.

എന്‍എഫ്‌സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സംവിധാനം ഉള്ള മൊബൈല്‍ ഫോണുകളില്‍ എന്‍ഒഎല്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. യാത്രചെയ്യുന്നതിനായി സര്‍ക്കാര്‍ വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ക്കാണ് എന്‍ ഒ എല്‍ ഉപയോഗപ്പെടുന്നത്. എന്‍എഫ്‌സിയുള്ള ഫോണ്‍ ഉടമയ്ക്ക് പ്രത്യേക സിം വഴി എന്‍ഒഎല്‍ ഉപയോഗിയ്ക്കാന്‍ കഴിയും.എന്‍ഒഎല്‍ കാര്‍ഡ് ഉപോഗിച്ചിരുന്ന അതേ രീതി തന്നെയാണ് സ്മാര്‍ട്ട് എന്‍ ഒ എല്ലിനും ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

മെട്രോ, വാട്ടര്‍ ബസ് എന്നിവയില്‍ യാത്രചെയ്യുന്നതിനും ബാലന്‍സ് പരിശോധിയ്ക്കുന്നതിനും ബാലന്‍സ് പുതുക്കുന്നതിനും എന്‍എഫ്‌സിയുള്ള ഫോണ്‍വഴി കഴിയും. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളുടെ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍ടിഎ സിടിഎസ്എസ് സിഇഒ അബ്ദുള്ള അലി അല്‍ മദനി പറഞ്ഞു. എന്‍എഫ്‌സി സിംകാര്‍ഡുകള്‍ ഇത്തിസലാത്തിലും, ഡിയു ബിസിനസ് സെന്ററുകളിലും ലഭ്യമാകും.

English summary
The Roads and Transport Authority (RTA) on Sunday announced its partnership with Etisalat and du to launch its first “Smart Nol” Service for Dubai commuters using public transport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X