കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

UAE News: അന്ന് ദുബായിലെ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നു... മലയാളികള്‍ രക്ഷിച്ച പൂച്ച, യുഎഇ ഫോട്ടോ വൈറല്‍

Google Oneindia Malayalam News

ദുബായ്: യുഎഇ ഭരണാധികാരികള്‍ ഒരു ബെഞ്ചിലിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രാജ്യം ഭരിക്കുന്നവരുടെ വീഡിയോകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ടെങ്കിലും പുതിയ വീഡിയോ വൈറലായതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും സംസാരിക്കുന്നതിനിടയില്‍ ഒരു പൂച്ച ഇരിക്കുന്നു.

'രാജകീയമായി' ഇരിക്കുന്ന ആ പൂച്ച എങ്ങനെ അവിടെ എത്തി എന്ന ചോദ്യമാണ് ഉയരുന്നത്. പൂച്ച ഇവിടെ എത്തിയതിന് പിന്നില്‍ ഒരു മലയാളി ടച്ചുണ്ട്. രസകരമായ ആ സംഭവം ഇങ്ങനെ...

1

യുഎഇയുടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ ഭരണാധികാരികള്‍ക്ക് ഇടയിരിക്കുന്ന പൂച്ചക്കുട്ടിയെ കണ്ടോ എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോ കാണുന്ന ആര്‍ക്കും മനസില്‍ ഈ ചോദ്യം ഉയരും. ഈ പൂച്ച മാത്രമല്ല, പൂച്ചയുടെ അമ്മയും ഇതിന് മുമ്പ് യുഎഇയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അതിന് കാരണം മലയാളികളായിരുന്നു.

2

2021 ആഗസ്റ്റില്‍ ഒരു വീഡിയോ വൈറലായിരുന്നു. ഗര്‍ഭിണിയായ പൂച്ച കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയതും ചില പ്രവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതുമായിരുന്നു വീഡിയോ. ഇത് ശ്രദ്ധയില്‍പ്പെട്ട ദുബായ് ഭരണകാധികാരി പ്രവാസികളെ സമ്മാനം നല്‍കി ആദരിച്ചു. ദെയ്‌റയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടങ്ങിയ പൂച്ചയെ ആണ് അന്ന് മലയാളികള്‍ രക്ഷിച്ചത്.

3

അന്ന് തങ്ങള്‍ രക്ഷിച്ച പൂച്ചയുടെ കുഞ്ഞാണ് യുഎഇ ഭരണാധികാരികള്‍ക്കിടയില്‍ ഇരിക്കുന്നത് എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് രക്ഷപ്പെടുത്തിയവരിലുണ്ടായിരുന്ന മലയാളി അബ്ദുല്‍ റാഷിദ് പറയുന്നു. അന്ന് രക്ഷിച്ച വേളയില്‍ അധികൃതര്‍ പൂച്ചയെ കൊണ്ടുപോയിരുന്നു. ആ പൂച്ചയുടെ കുഞ്ഞ് യുഎഇ പ്രസിഡന്റിന്റെ തൊട്ടടുത്ത് ഇരിക്കുന്നത് അവിശ്വസനീയമാണെന്നും റാഷിദ് പറഞ്ഞു.

4

ആര്‍ടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീര്‍ മുഹമ്മദ്, കോഴിക്കോട് വടകര സ്വദേശി അബ്ദുല്‍ റാഷിദ്, മൊറോക്കോ സ്വദേശി അഷറഫ്, പാകിസ്താന്‍ സ്വദേശി ആതിഷ് മഹ്മൂദ് എന്നിവരാണ് ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ചത്. ഇവയെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചിരുന്നു. 50000 ദിര്‍ഹമാണ് ഇവര്‍ക്ക് അന്ന് സമ്മാനമായി ലഭിച്ചത്.

5

എനിക്ക് വാക്കുകളില്ല. ആ സംഭവം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. വല്ലാത്ത സന്തോഷം തോന്നുന്നു. അന്ന് ഞങ്ങള്‍ രക്ഷിച്ച പൂച്ചയെ പോലെ തന്നെയുണ്ട് ഈ പൂച്ചക്കുട്ടി... റാഷിദ് പറയുന്നു. ശൈഖിന്റെ ഓഫീസ് ജീവനക്കാര്‍ അന്ന് പൂച്ചയെ കൊണ്ടുപോയിരുന്നു. അതിന്റെ കുഞ്ഞിനെ ഇന്നും ഭരണാധികാരി സംരക്ഷിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പൂച്ചയെ നേരിട്ട് കാണണം എന്നുണ്ടെന്നും റാഷിദ് പറഞ്ഞു.

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസുംആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

6

പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ദുബായ് ഭരണാധികാരികള്‍ നല്‍കുന്ന പ്രാധാന്യം ഇതിന് മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പ്രയാസപ്പെടുന്ന പക്ഷികളെ രക്ഷിച്ചവര്‍ക്കും തുണയായവര്‍ക്കും പ്രചോദനമാകുന്ന പ്രതികരണം ദുബായ് ഭരണാധികാരിയില്‍ നിന്നുണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തത് 2020ലാണ്. അവശയായ പക്ഷിയെ കണ്ട മാധ്യമപ്രവര്‍ത്തക റൗല അല്‍ ഖത്തീബ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു...

7

പക്ഷിയുടെ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യാന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു. റൗല അതുപോലെ ചെയ്തു. നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥരെത്തി പക്ഷിയെ ചികില്‍സയ്ക്കായി കൊണ്ടുപോയി. ഇക്കാര്യം റൗല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. റൗലയ്ക്ക് നന്ദി രേഖപ്പെടുത്തി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഭൂമിയിലുള്ളവരോട് കാരുണ്യം ചെയ്യുന്നവര്‍ക്ക് അല്ലാഹു കാരുണ്യം ചെയ്യുമെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ വാക്കുകള്‍.

വിവാഹ മോചനം കെട്ടുകഥ? സാനിയ-മാലിക് ഒരുമിച്ച് പോസ്റ്റര്‍... സിനിമയെ വെല്ലും ട്വിസ്റ്റ്വിവാഹ മോചനം കെട്ടുകഥ? സാനിയ-മാലിക് ഒരുമിച്ച് പോസ്റ്റര്‍... സിനിമയെ വെല്ലും ട്വിസ്റ്റ്

English summary
NRI Malayalee Touching Story Behind The Kitten Between UAE Rulers Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X