കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറടി മാറ്റാന്‍ അപ്പൂപ്പന്‍ പെണ്ണ് കെട്ടി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: പ്രായമേറിയാല്‍ വല്ല വൃദ്ധസദനത്തിലും പോയി ജീവിതം കളയണോ അതോ വാര്‍ദ്ധക്യത്തിലെ ഏകാന്തത അകറ്റാന്‍ ഒരു കല്യാണം കഴിച്ച് ജീവിതം അടിച്ച് പൊളിയ്ക്കണോ. സൗദി സ്വദേശിയായ 80 കാരന്‍ ഈ ചോദ്യം തന്നോട് തന്നെ പലതവണ ചോദിച്ചതാണ്. മക്കളും മകരുമക്കളും കൊച്ചുമക്കളും ഉണ്ടെങ്കിലും ഇദ്ദേഹം ഒററയ്ക്കാണ് താമസം. വാര്‍ദ്ധക്യത്തിലെ ഏകാന്തത അസഹനീയമായപ്പോള്‍ മുത്തച്ഛനൊരു ആഗ്രഹം ഒരു പെണ്ണ് കെട്ടണം.

പതിനഞ്ചോ പതിനാറോ വയസ്സുള്ള പെണ്‍കുട്ടിയെയല്ല അദ്ദേഹം വധുവായി കണ്ടെത്തിയത്. തന്നെപ്പോലെ തന്നെ വാര്‍ദ്ധക്യത്തിലെ ഏകാന്തത അനുഭവിയ്ക്കുന്ന 70 കാരിയെ. ഇവരുടെ ഭര്‍ത്താവ് വളരെ മുന്‍പ് തന്നെ മരിച്ചു.

Muslim, Bride

തന്റെ പ്രിയപ്പെട്ടവരുടെ മരണത്തിന്‍രെ വേദന അടുത്തറിഞ്ഞ ഈ വൃദ്ധര്‍ അതില്‍ നിന്നും മോചനം നേടുന്നതിന് കൂടിയാണ് വിവാഹത്തിന് തയ്യാറായത്. അങ്ങനെ നവവരനും വധുവും കൂടി തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവാഹത്തിന് ക്ഷണിച്ചു.

സൗദിയില്‍ തന്നെ നടന്ന ഏറ്റവും അപൂര്‍വ്വമായ വിവാഹങ്ങളിലൊന്നായിരുന്നു ഈ വൃദ്ധദമ്പതികളുടേത്. അജേല്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും ഏകാന്തത ഒഴിവാക്കാന്‍ വിവാഹമെന്ന ഉപാധി തെരഞ്ഞെടുത്ത ഈ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് ചടങ്ങിനെത്തിയവര്‍ പിരിഞ്ഞത്.

English summary
A Saudi man aged over 80 married a 70-year-old local woman in one of the rarest wedding cases in the conservative Gulf Kingdom, a newspaper reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X