കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളം സലാലയില്‍ ജൂണ്‍ 15ന് പ്രവര്‍ത്തനമാരംഭിക്കും

Google Oneindia Malayalam News

ഒമാന്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളം സലാലയില്‍ ജൂണ്‍ 15ന് പ്രവര്‍ത്തിച്ചു തുടങ്ങും. നാല് കിലോമീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വെയില്‍ എ.380 അടക്കം ആധുനിക വിമാനങ്ങള്‍ക്ക് വരെ സര്‍വ്വീസ് നടത്താന്‍ കഴിയും. ഏതാണ്ട് അറുപത്തയ്യായിരം സ്‌ക്വയര്‍ മീറ്റര്‍ വിസ്ത്യതിയിലാണ് പുതിയ ടെര്‍മിനല്‍ പണി കഴിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ 15 ന് കാലത്ത് 9.30 ന് മസ്‌കറ്റില്‍ നിന്നെത്തുന്ന ഒമാന്‍ എയറായിരിക്കും റണ്‍വെയിലെത്തുന്ന ആദ്യ വിമാനം. ഗതാഗത മന്ത്രി ഡോ.അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഫുതൈസിയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. നിലവിലുള്ള ചെറിയ വിമാനത്താവളം വഴി കോഴിക്കോട്ടേക്ക് ആഴ്ചയില്‍ രണ്ടും കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഒരു സര്‍വീസുമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നടത്തുന്നത്.

oman

പുതിയ വിമാനത്താവളം പണി കഴിയുന്നതും കാത്ത് ഏറെ പ്രതീക്ഷയോടെയാണ് സലായിലുള്ള പ്രവാസികള്‍ കാത്തിരിക്കുന്നത്. മറ്റ് വിമാന കമ്പനികളുടെ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

English summary
Oman: Salalah International Airport opening date announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X