കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ ഫാമിലി വിസ ഇനി മുതൽ ഓൺലൈൻ വഴി

  • By Neethu B
Google Oneindia Malayalam News

ജിദ്ദ: സൗദിയിലെ വിദേശികള്‍ക്ക് ഫാമിലി വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അബ്ശിര്‍ സിസ്റ്റത്തില്‍ റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഫാമിലി വിസ അനുവദിക്കുന്നതിനുള്ള അനുയോജ്യമായ പ്രൊഫഷനുള്ളവരുടെ അപേക്ഷ മാത്രമേ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുള്ളു.

familyvisa1

അപേക്ഷിക്കുന്നവരുടെ ഇഖാമക്ക് മൂന്ന് മാസത്തിലധികം കാലാവധിയുണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുമ്പ്‌ ഫാമിലി റിക്രൂട്ട്മെന്റ് ഫീസ് ആയ 2000 റിയാല്‍ അടച്ചാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. പൂര്‍ത്തീകരിച്ച അപേക്ഷയുടെ പ്രിന്റില്‍ സ്പോണ്‍സറുടെ ഒപ്പും സീലും വെച്ചതിനു ശേഷം ചേംബര്‍ ഓഫ് കൊമേഴ്സില്‍ പോയി അറ്റ്സ്റ്റ് ചെയ്യുകയും വേണം.അറ്റസ്റ്റേഷന്‍ ചെയ്ത ശേഷം ബാക്കിയുള്ള ഫോര്‍മാലിറ്റീസ് 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അപേക്ഷ അസാധുവാകും. അപേക്ഷ കാലാവധി കഴിഞ്ഞാല്‍ വീണ്ടും അപേക്ഷിക്കാവുന്നതാണ്.

abshirmachine

അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നംബരിലേക്ക് വിസ വിവരങ്ങള്‍ അടങ്ങിയ സന്ദേശം ലഭിക്കുന്നതായിരിക്കും. കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വരണമെങ്കില്‍ ഇസ്തിഖ്ദാം ഓഫീസുകളില്‍ മണീക്കൂറുകളോളം കാത്തിരിക്കുന്നതില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളുടെ നൂലാമാലകളില്‍ നിന്നും മോചനം നേടിയ ആശ്വാസത്തിലാണു പ്രവാസി സമൂഹം.

English summary
Online family visa system approved in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X