Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലേക്ക് അയച്ച കോടിക്കണക്കിനു രൂപയുടെ സാധനങ്ങള്‍ മുംബൈയില്‍ നശിക്കുന്നു!!

ദുബായ്: ഇന്ത്യന്‍ സമ്പത്ത് ഘടനയുടെ നെടും തൂണാണ് പ്രവാസികളെന്ന് അടിക്കടി പ്രസ്ഥാവനകള്‍ ഇറക്കുന്ന രാഷ്ട്രീയ സംഘടനകളും നേതാക്കളും പ്രവാസിയുടെ വേദനകള്‍ മനസ്സിലാക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. സാധാരണക്കാരായ തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് അയച്ച കോടിക്കണക്കിനു രൂപയുടെ സാധനങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മുംബൈയില്‍ കെട്ടിക്കിടന്നു നശിക്കുന്നത്.

രണ്ടോ മുന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് തിരിക്കുന്ന സാധാരണക്കാരായ പ്രവാസികളാണ് സ്വദേശത്തേക്ക് പാര്‍സലുകള്‍ അയക്കാന്‍ ഡോര്‍ ടു ഡോര്‍ സംവിധാനത്തെ ആശ്രയിക്കുന്നത്. യു.എ.ഇ ല്‍ നിന്നു മാത്രം ഏതാണ്ട് 50 ടണ്‍ പാര്‍സലുകളാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കൊച്ചി, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ എത്തുന്ന പാര്‍സലുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് നടത്തി വീടുകളില്‍ നേരിട്ടെത്തിച്ച് നല്‍കുകയാണ് പതിവ്. ഗള്‍ഫില്‍ നിന്നും പരമാവധി പതിനഞ്ച് ദിവസത്തിനകം പാര്‍സലുകള്‍ വീട്ടിലെത്തും.

dubai-map

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയ പാര്‍സലില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയതോടെയാണ് കൊച്ചിയിലും, ഡല്‍ഹിയിലും കസ്റ്റംസ് ക്ലിയറന്‍സ് നിര്‍ത്തിവെയ്ക്കാന്‍ അധിക്രതര്‍ തീരുമാനിച്ചത്. ഇതോടെ പാര്‍സലുകള്‍ മുംബൈ വഴി നാട്ടിലെത്തിക്കാന്‍ ഡോര്‍ ടു ഡോര്‍ സ്ഥാപനങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മുംബൈ ക്ലിറയന്‍സ് കൂടി നിര്‍ത്തിവെച്ചതോടെ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായി. ഏതാണ്ട് 800 ടണ്‍ സാധനങ്ങള്‍ യാതൊരു അറിയിപ്പും ലഭിക്കാതെ മുംബൈയില്‍ കെട്ടിക്കിടക്കുകയാണെന്ന് ഇന്ത്യന്‍ കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. റംസാന്‍, പെരുന്നാള്‍ പ്രമാണിച്ച് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പാര്‍സലുകള്‍ ഇതുവരെ ഡെലിവറി ചെയ്യാന്‍ സാധിക്കാത്തതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്നും ഇവര്‍ പറഞ്ഞു.

ചിലരാകട്ടെ പോലീസില്‍ പരാതി നല്‍കുകയും സ്ഥാപനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയുമാണ്. മേഖലയുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട 50,000 ത്തോളം തൊഴിലാളികളും ഏതു സമയവും ജോലി നഷ്ടപ്പെടാമെന്ന ആശങ്കയിലുമാണ്. അനധിക്രതമായി പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ ചെയ്ത തെറ്റിന് വര്‍ഷങ്ങളുടെ പാരമ്പര്യത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയത് ഏറെ പ്രയാസം സ്രഷ്ടിക്കുന്നുവെന്ന് സംഘടനാ പ്രസിഡന്റ് പി.കെ മുഹമ്മദ് സിയാദ് വ്യക്തമാക്കി.

ആധുനിക സംവിധാനത്തിലുള്ള സ്‌ക്രീനിംങ് മെഷിനിന്റെ സഹായത്തോടെ പാര്‍സലുകള്‍ പരിശോധിക്കാന്‍ തയ്യാറാകുന്നതിനു പകരം ക്ലിയറന്‍സ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച കസ്റ്റംസ് കമ്മീഷണറുടെ നടപടി ശരിയല്ലെന്നും സിയാദ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ തങ്ങളുടെ കാര്യത്തില്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. രാജന്‍ കെ.മാധവന്‍, ഫൈസല്‍, ലാല്‍ജി മാത്യു, സി.രവീന്ദ്രന്‍, നവനീത് പ്രഭാകരന്‍, ദാസ്, രഞ്ജിത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+