കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഭരണാധികാരിക്കും കേരള മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞ് ജയില്‍ മോചിതരായ ഇന്ത്യക്കാര്‍

ഷാര്‍ജ ഭരണാധികാരിക്കും കേരള മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞ് ജയില്‍ മോചിതരായ ഇന്ത്യക്കാര്‍

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: 15 വര്‍ഷമായി ഷാര്‍ജ ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പ്രവാസി 68 കാരനായ മുഹമ്മദ് മുസ്തഫ ശൗക്കത്തിന് തന്റെ കണ്ണീരടക്കാനാവുന്നില്ല. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കണ്ണീര്‍. 15 കൊല്ലത്തിനു ശേഷം ഭാര്യയെയും മക്കളെയും കാണുന്നതിന്റെ സന്തോഷം. അതിനിടയില്‍ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കളെ ഓര്‍ത്തുള്ള സങ്കടം.

ഇരുകണ്ണുകളും നിറഞ്ഞൊഴികുമ്പോഴും ദൈവത്തിനൊപ്പം താനടക്കം 149 ഇന്ത്യന്‍ തടവുകാരുടെ മോചനം സാധ്യമാക്കിയ ഷാര്‍ജ ഭരണാധികാരിക്കും അതിന് വഴിയൊരുക്കിയ കേരള മുഖ്യമന്ത്രിക്കും നന്ദിപറയുകയാണ് ഈ വയോധികന്‍. 1970ല്‍ ഷാര്‍ജയിലെത്തി ടാക്‌സി ഡ്രൈവറായി ജോലി നോക്കിയ ശൗക്കത്ത് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ 2002ല്‍ അറസ്റ്റിലാവുകയായിരുന്നു. ശിക്ഷാകാലാവധി നേരത്തേ കഴിഞ്ഞിരുന്നുവെങ്കിലും കോടതി ആവശ്യപ്പെട്ട പണം നല്‍കാനില്ലാത്തതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പിരക്കുകയും മോചനത്തിന് വഴിയൊരുക്കണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യാതെ ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞുപോയിട്ടില്ലെന്ന് ശൗക്കത്ത് പറഞ്ഞു. അവസാനം തന്റെ പ്രാര്‍ഥന ദൈവം കേട്ടിരിക്കുന്നു.

sharjhrajbhavan2-25-1506335718-29-1506665691.jpg -Properties

ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ചാണ് സാമ്പത്തിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ളവയ്ക്ക് ശിക്ഷിക്കപ്പെട്ട 149 ഇന്ത്യക്കാര്‍ക്ക് മോചനം നല്‍കാന്‍ തീരുമാനമായത്. ഷാര്‍ജയില്‍ തിരികെയെത്തിയ ഉടനെ ശെയ്ഖ് സുല്‍ത്താന്‍ തന്റെ വാക്ക് പാലിക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച തന്നെ തടവുകാരെ മോചിപ്പിക്കുകയുമായിരുന്നു. ജയിലിനകത്ത് കുറ്റവാളികളെപ്പോലെ അധികൃതര്‍ തങ്ങളെ കണ്ടിരുന്നില്ലെന്ന് ശൗക്കത്ത് പറഞ്ഞു. നല്ല ഭക്ഷണവും വൃത്തിയുള്ള പരിസരവും അവര്‍ നല്‍കി. പ്രായാധിക്യത്തിന്റെ നിരവധി അസുഖങ്ങള്‍ തനിക്കുണ്ടായിരുന്നുവെങ്കിലും മികച്ച ചികില്‍സയും പരിചരണവും ഇവിടെ ലഭ്യമാക്കിയിരുന്നതായും അദ്ദേഹം അറിയിച്ചു.

10.5 ദശലക്ഷം ദിര്‍ഹവുമായി ബന്ധപ്പെട്ട് 2011ല്‍ അറസ്റ്റിലായ ചിദംബരം രവീന്ദ്രനും മോചനവാര്‍ത്തയറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. ഷാര്‍ജ ഭരണാധികാരിക്കൊപ്പം കേരളത്തിലെ ജനങ്ങള്‍ക്കും നന്ദിപറയാന്‍ അദ്ദേത്തിന് വാക്കുകളില്ല. ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ സാമ്പത്തിക കുറ്റങ്ങളിലേര്‍പ്പെട്ടിരുന്നവരും കടംവാങ്ങി തിരികെനല്‍കാനാവാതെ ജയിലിലായവരും ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ബാധ്യത ഷാര്‍ജ ഭരണകൂടം ഏറ്റെടുത്ത ശേഷമാണ് 149 ഇന്ത്യക്കാരെ ജയില്‍ വിമുക്തരാക്കുന്നത്. കടങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കിയ ശേഷമാണ് തടവുകാരെ വിട്ടയക്കുന്നതെന്ന് ഷാര്‍ജ പോലിസ് കമാന്റര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് അല്‍സെരി അല്‍ ശംസി പറഞ്ഞു. ഇന്ത്യന്‍ പ്രവാസികളോടുള്ള ഷാര്‍ജ ഭരണകൂടത്തിന്റെ സ്‌നേഹവും കരുതലുമാണ് ഭരണാധികാരിയുടെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
After 15 years in jail, 68-year-old Mohammed Mustafa Shawkat was hopeless about getting out of the place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X