കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വാഹനത്തില്‍ ട്രാഫിക് പിഴകള്‍ അടക്കുവാനുള്ള സംവിധാനവുമായി ദുബായ് പോലീസ്

Google Oneindia Malayalam News

ദുബായ്: രാജ്യം സമാര്‍ട്ടാകുമ്പോള്‍ രാജ്യത്ത് ലഭിക്കുന്ന സംവിധാനങ്ങളും സ്മാര്‍ട്ടായി കൊണ്ടിരിക്കുകയാണ് . സ്വദേശികള്‍ക്കും വിദേശികള്‍ക്കും തങ്ങളുടെ ട്രാഫിക് പിഴകള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സഹായത്താല്‍ പോലീസ് വാഹനങ്ങളില്‍ തന്നെ അടക്കുവാനുള്ള സംവിധാനം ദുബായ് പോലീസ് ഒരുക്കി.

ഇതുമായി ബന്ധപ്പെട്ട കരാറില്‍ കഴിഞ്ഞ ദിവസം ദുബായ് പോലീസും എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്കും തമ്മില്‍ ഒപ്പു വച്ചു . പലിശ ഇല്ലാതെ തവണകളായി പിഴ ഈടാക്കുവാനുള്ള സംവിധാനവും ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട് .

Dubai

ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ ഇടപാടുകള്‍ എളുപ്പത്തിലും വേഗതയിലും പൂര്‍ത്തിയാക്കുവാനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ രീതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുബായ് പോലീസ് ഇ-സര്‍വ്വീസ് വിഭാഗം മേധാവി കേണല്‍ ഖാലിദ് അല്‍ റുസൂഖി വ്യക്തമാക്കി . നിലവില്‍ ട്രാഫിക് സ്‌റ്റേഷനുകളിലും , ആര്‍.ടി.എ ഓഫീസുകളിലും , ദുബായ് പോലീസിന്റെ വെബ്‌സൈറ്റ് വഴിയും എമിറേറ്റ്‌സ് എന്‍.ബി.ഡി ഓണ്‍ലൈന്‍ ബാങ്ക് വഴിയുമാണ് പിഴ അടക്കുവാനുള്ള സംവിധാനമുള്ളത് .

English summary
Paying traffic fines through police cars to be possible soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X