സൗദി: വിവാഹ മോചനം ഒഴിവാക്കണോ? എങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്!!!
റിയാദ്: സൗദി അറേബ്യയില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നതിനുള്ള കാരണം ഫോണ്‍ വഴി നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളാണെന്ന് സൗദി പണ്ഡിതന്‍. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളില്‍ 20 ശതമാനത്തിനും കാരണം ഭാര്യയും ഭര്‍ത്താവും പരസ്പരം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതാണെന്നാണ് സൗദിയിലെ പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഷേയ്ക്ക് അബ്ദുള്ളാ അല്‍ മുത്ത്‌ലാക്കിന്റെ അവകാശവാദം.
ഇസ്ലാമിന് വിരുദ്ധമായിട്ടുള്ള അത്തരം കാര്യങ്ങളെ പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും സൗദിയിലെ ഏഴ് ഉന്നത പണ്ഡിതരുടെ കമ്മറ്റിയില്‍ അംഗമായ ഷെയ്ക്ക് അബ്ദുള്ള പറയുന്നു. ഭാര്യമാരും ഭര്‍ത്താക്കന്മാരും പരസ്പരം ഫോണുകള്‍ പരിശോധിക്കുന്നതിനാലും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുമാണ് വിവാഹ മോചനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഫോണിലുള്ള മോശം മെസേജുകളോ സോഷ്യല്‍ മീഡിയയിലെ ചാറ്റുകളുള്‍പ്പെടെയുള്ളവയോ പരസ്പരം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രശ്‌നങ്ങളിലേക്കും പിന്നീട് വിവാഹമോചനത്തിലേക്കും എത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. പരസ്പരം വിശ്വാസം പുലര്‍ത്തുകയാണ് വൈവാഹിക ബന്ധത്തിന്റെ അടിത്തറ ഉറപ്പിക്കാനുള്ള വഴിയെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications