കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുന്നക്കന്‍ മുഹമ്മദലിയുടെ ''ഹൃദയ രേഖകള്‍'' പ്രകാശനം ചെയ്തു

Google Oneindia Malayalam News

ദുബൈ: ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി രചിച്ച ഹൃദയ രേഖകള്‍ എന്ന പുസ്തകം ദുബായിയില്‍ പ്രകാശനം ചെയ്തു.തിരക്കഥാ കൃത്ത് ജോണ്‍ പോള്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഗോപകുമാര്‍ ഭഗവാന്‍ ആദ്യപുസ്തകം ഏറ്റുവാങ്ങി. ചിരന്തന സാംസ്‌കാരിക വേദിയുടെ ഇരുപതാമത് പുസ്തകമാണ് ഹൃദയ രേഖകള്‍.

അനുഭവ സാക്ഷ്യങ്ങളെ ലളിതമായ ഭാഷയില്‍ വിവരിച്ചു കൊണ്ടാണു പുന്നക്കന്‍ മുഹമ്മദലി ഹൃദയ രേഖകള്‍ എഴുതിയിരിക്കുന്നത് എന്ന് ജോണ്‍ പോള്‍ പറഞ്ഞു. സാധാരണക്കാരന് മനസിലാകാത്ത ഭാഷയില്‍ എഴുതുക എന്നത് പലരും മഹത്തരമായി കാണുന്നുണ്ട്.എന്നാല്‍ അത് പൂര്‍ണമായും തെറ്റാണ്.എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അകലം കുറയ്ക്കണം.അതിനു ലളിതമായ ഭാഷയാണ് വേണ്ടത്. ലളിതമായ ഭാഷയില്‍ എഴുതുക എന്നത് ക്ലേശകരമാണ്. പുന്നക്കന്‍ മുഹമ്മദലി ക്ലേശകരമായ ജോലിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ജോണ്‍ പോള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി പുസ്തകം സദസിന് പരിചയപ്പെടുത്തി. ബി എ നാസര്‍ സ്വാഗതം പറഞ്ഞു.സി പി ജലീല്‍ അധ്യക്ഷത വഹിച്ചു.

hridhya-rekhakal

അഷറഫ് താമരശേരി, ഡോക്ടര്‍ കെ പി ഹുസൈന്‍ , ഷീല പോള്‍, പുന്നക്കന്‍ ബീരാന്‍, ഇടവ സെയിഫ്, ബേബി തങ്കച്ചന്‍, തന്‌സി ഹാഷിര്‍ , ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസര്‍ , ഫൈസല്‍ ബിന്‍ അഹമ്മദ് ,സനീഷ് നമ്പ്യാര്‍ , രിജിഷ രതീഷ്, മഹേഷ്, വിനോദ് നമ്പ്യാര്‍, ബൈജു ഭാസ്‌കര്‍, വി.എം സതീഷ്, പി.പി ശശീധ്രന്‍, ഇ.ടി. പ്രകാശ്, ബി. മനോഹരന്‍, നാസര്‍ ഊരകം, ലത്തീഫ്, ഫൈസല്‍, റോയ് റാഫേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുന്നക്കന്‍ മുഹമ്മദലി മറുപടി പ്രസംഗം നടത്തി. ഹൃദയരേഖകള്‍ വിറ്റ് കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും, ചിരന്തന സാംസ്‌കാരിക വേദി ഇനിയും പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുമെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. സലാം പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.

English summary
Punnakkal Muhamad Ali's Hridhaya Rekhakal published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X