ചിരന്തനയുടെ പ്രസിഡന്റായി പുന്നക്കന്‍ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 16 വര്‍ഷമായി യു.എ.ഇ.യില്‍ സാമൂഹ്യസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിരന്തന സാംസ്‌കാരിക വേദിയുടെ 20172018ലെ പുതിയ ഭാരവാഹികെളെ തെരെഞ്ഞടുത്തു.

tttt

പുന്നക്കന്‍ മുഹമ്മദലി പ്രസിഡന്റായി വീണ്ടും തെരെഞ്ഞടുത്തു. സി.പി.ജലീല്‍, എം.പി.അലോഷ്യസ്, സി.പി.മുസ്തഫ (വൈസ് പ്രസിഡണ്ടുമാര്‍ ) ഫിറോസ് തമന്ന (ജനറല്‍ സിക്രട്ടറി) എന്‍.പി.സക്കരിയ്യ, ജിജോ ജേക്കബ്ബ്, എ.ജനാര്‍ദ്ദനന്‍ ടി.പി.അശറഫ് (ട്രഷറര്‍.

pppp

പുന്നക്കന്‍ ബീരാന്‍, ശാഫി കണ്ണാടന്‍, സയിദ് ചാലിമടത്തില്‍, എസ്.കെ.പി.ശം ശുദ്ദീന്‍, കെ.വി.സിദ്ദീഖ്, കെ.വി.സക്കരിയ്യ, ഷം ണ്‍മുഖദാസ് ,നജാദ് ബീരാന്‍, സലാം പാപ്പിനിശ്ശേരി , പിയു കെ.വി.ഫൈസല്‍, സി.പി.ശിഹാബുദ്ധീന്‍, ഹാഷിക്ക് ഹംസുട്ടി, ജിജോ, രവി മുലിയാര്‍, പി.പി.രാമചന്ദ്രന്‍ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായി തെരെത്തടുത്തു.

mm

യോഗത്തില്‍ പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ.എക്‌സ്‌ചേഞ്ച് സഹായത്തോടെ കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം, 2016 മാധ്യമ പുരസ്‌കാരവും, സാഹിത്യ പുരസ്‌ക്കാരവും നേരത്തെ പ്രഖ്യാപിക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ഫിറോസ് തമന്ന സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു.


English summary
Punnakkan Muhammed Ali as elected Chirandana's President
Please Wait while comments are loading...