കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ ഓഫറുമായി ഖത്തര്‍; ഹയ്യ കാര്‍ഡില്ലാതെ രാജ്യത്തേക്ക് വരാം... ഇന്ന് മുതല്‍ ഇളവുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് വമ്പന്‍ ഓഫറുമായി ഖത്തര്‍. ഹയ്യ കാര്‍ഡില്ലാത്തവര്‍ക്കും ഇന്ന് മുതല്‍ ഖത്തറിലേക്ക് വരാം. ഇതുവരെ ഹയ്യ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കുവര്‍ക്കായിരുന്നു പ്രവേശനം നല്‍കിയിരുന്നത്.

എന്നാല്‍ ഇന്ന് മുതല്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പുതിയ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് ഖത്തര്‍. മൂന്ന് തരത്തിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

1

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റില്ലാത്തവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമില്ല. അവര്‍ക്ക് കാര്‍ഡില്ലെങ്കിലും ഖത്തറിലേക്ക് വരാം. ചൊവ്വാഴ്ച മുതലാണ് പുതിയ ഇളവ് എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, കളി നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഹയ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

2

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ പകുതി പിന്നിട്ടിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുകയാണ് മല്‍സരങ്ങള്‍. എട്ടില്‍ നിന്ന് നാലായും രണ്ടായും ടീമുകള്‍ ചുരുങ്ങുമ്പോള്‍ ലോകം ഫുട്‌ബോള്‍ ആവേശത്തിലാണ്. അതിനിടെയാണ് കൂടുതല്‍ പേര്‍ക്ക് ഖത്തറിലേക്ക് വരാന്‍ സൗകര്യം ഒരുക്കുന്നത്. കായിക മാമാങ്കത്തിന്റെ ആവേശം ജനങ്ങളുമായി പങ്കുവയ്ക്കുകയാണ് ഖത്തര്‍.

3

ആറ് രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവയാണ് ഖത്തറിന് പുറമെയുള്ളത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി തടസമില്ല. ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്കും ഖത്തറിലേക്ക് വരാം. പ്രവാസികള്‍ക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. പലരും കുടുംബസമേതം ഖത്തറിലേക്ക് പോകുമെന്നാണ് വിവരം.

4

വിമാനം വഴിയും ബസ് മാര്‍ഗവും ഖത്തറിലേക്ക് വരുന്നതിന് ഇനി തടസമില്ല. സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. ജിസിസിയിലുള്ളവര്‍ക്ക് അവരുടെ സ്വാകര്യ വാഹനങ്ങള്‍ വഴി ഡിസംബര്‍ എട്ട് മുതല്‍ വരുന്നതിന് തടസമുണ്ടാകില്ല. എന്നാല്‍ ഇത്തരക്കാര്‍ പ്രത്യേകം പെര്‍മിറ്റ് എടുക്കണമെന്ന്് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

5

സ്വകാര്യ വാഹനത്തില്‍ വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പെര്‍മിറ്റിന് വേണ്ടി അപേക്ഷ നല്‍കണം. ഡിസംബര്‍ എട്ട് മുതലാണ് ഈ സൗകര്യമുണ്ടാകുക. ഖത്തറിലെത്തുന്നതിന് 12 മണിക്കൂര്‍ മുമ്പാണ് പെര്‍മിറ്റ് എടുക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രത്യകം ഫീസ് നല്‍കേണ്ടതില്ല.

6

ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങളുടെ ആവേശത്തിലാണ്. ഈ ആവേശം അനുഭവിക്കുന്നതിന് ജിസിസിയിലെ എല്ലാവര്‍ക്കും അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുഖകള്‍ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനിയുള്ള മല്‍സരങ്ങളുമായി അനുബന്ധിച്ച് നടക്കുന്ന വിനോദരങ്ങളില്‍ ജിസിസിയിലെ എല്ലാവര്‍ക്കും ഭാഗമാകാം.

ട്രംപ് വന്ന പോലെ ഒന്നൊന്നര വരവിന് ഷി!! സൗദിയില്‍ കാത്തിരിക്കുന്നത് 14 അറബ് നേതാക്കള്‍...ട്രംപ് വന്ന പോലെ ഒന്നൊന്നര വരവിന് ഷി!! സൗദിയില്‍ കാത്തിരിക്കുന്നത് 14 അറബ് നേതാക്കള്‍...

7

15 ലക്ഷം പേര്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണുന്നതിന് ഖത്തറില്‍ എത്തുമെന്നാണ് കഴിഞ്ഞ മാസം അധികൃതര്‍ സൂചിപ്പിച്ചിരുന്നത്. പത്ത് ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ വന്നു എന്നാണ് അനൗദ്യോഗിക കണക്ക്. അര്‍ജന്റീനയും സൗദിയും തമ്മിലുള്ള ആദ്യ മല്‍സരം കാണുന്നതിന് 88000 പേരാണ് സ്റ്റേഡിയത്തില്‍ മാത്രമെത്തിയത്. ഫൈനല്‍ ഈ മാസം 18നാണ്. ഇക്കാലയളവ് പരമാവധി ഉപയോഗിക്കുകയാണ് ഖത്തര്‍.

ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍

English summary
Qatar Announced That All GCC Citizens and Residents Can Enter To Qatar without Hayya Card; Trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X