കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം മാറുന്നു

  • By Meera Balan
Google Oneindia Malayalam News

Qatar
ദോഹ: ഖത്തറില്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കി പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം വരുന്നു. ബുധനാഴ്ച ഉച്ചയോടെ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നടപ്പിലാക്കുന്നതിനെപ്പറ്റി പറഞ്ഞത്. എക്‌സിറ്റ് പെര്‍മിറ്റ് എന്‍ഒസി എന്നിവയിലും കാര്യമായ മാറ്റം വരുത്തും. നിലവിലുള്ള നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ആണ് റദ്ദാക്കി പുതിയ നിയമം ആവിഷ്‌കരിയ്ക്കുന്നത്.

ശൂറാ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച ശേഷമാകും പുതിയ നിയമം നടപ്പിലാക്കുക. ഇതിനായി കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ല. ഉടന്‍ നിയമം നടപ്പിലാക്കാനാണ് സാധ്യത. പ്രവാസികളുള്‍പ്പെടയുള്ളവരുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി നടത്തുന്നത്. ഖത്തറിലെ എല്ലാ വിഭാഗം തൊഴിലാളികളും നിയമത്തിന്റെ പരിധിയില്‍ വരും.

നിലവിലുള്ള കഫാല നിയമം റദ്ദാക്കണമെന്നാണ് സുപ്രധാനമായ തീരുമാനം. തൊഴിലുടമ-തൊഴിലാളി ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാവും നിയമം തയ്യാറാക്കുക. പുതിയ നിമയത്തില്‍ തൊഴിലാളി ഖുറൂജിനായി സ്‌പോണ്‍സറെ സമീപിയ്‌ക്കേണ്ടതില്ല. പകരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ-ഗവണ്‍മെന്റ് സംവിധമായ മെട്രാഷ്-2വിലൂടെ ഖുറൂജിന് അപേക്ഷിയ്ക്കാം.

നിലവിലുളള എന്‍ഒസി സംവിധാനത്തിന് പകരം തൊഴില്‍ കരാര്‍ സംവിധാനം നടപ്പാക്കും. തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിരിയ്ക്കുന്ന കാലവധി പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി ഇല്ലാതെ തന്നെ മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്യാം.

English summary
Qatar announces changes to labour law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X