കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് വിമാനം തടഞ്ഞെന്ന വാദം പച്ചക്കള്ളം: സൗദിയുടെ ആരോപണം പൊളിച്ചടുക്കി ഖത്തര്‍, വീണ്ടും ഇടയുന്നു!

ഖത്തറിലെ ക്യൂഎന്‍എ വാര്‍ത്താ ഓസൗദിയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാദം തള്ളിയിരുന്നു

  • By Jisha As
Google Oneindia Malayalam News

ദോഹ: സൗദിയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാദം തള്ളി ഖത്തര്‍. ഹജ്ജ് തീര്‍ത്ഥാടകരെ വഹിച്ചുള്ള സൗദി വിമാനങ്ങള്‍ക്ക് ഖത്തറില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും വിലക്കേര്‍പ്പെടുത്തിയെന്നുമുള്ള സൗദി അധികൃതരുടെ ആരോപങ്ങളാണ് ഖത്തര്‍ നിഷേധിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഖത്തര്‍ ഏവിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തറിലെ ക്യൂഎന്‍എ വാര്‍ത്താ ഓസൗദിയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാദം തള്ളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വഹിക്കാന്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍ വിമാനത്തിന് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ‍ിംഗിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ഞായറാഴ്ച സൗദി അധികൃതര്‍ ഉന്നയിച്ച ആരോപണം. മക്കയിലേയ്ക്കുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് വേണ്ടിയാണ് വിലക്ക് നിലനില്‍ക്കേ സൗദി അതിര്‍ത്തി വിമാനയാത്രയ്ക്കായി താല്‍ക്കാലികമായി തുറന്നുനല്‍കിയത്. ഇതിനിടെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തടസ്സം സൃഷ്ടിക്കില്ലെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിട്ടുള്ളത്.

വാര്‍ത്ത അടിസ്ഥാന രഹിതം

വാര്‍ത്ത അടിസ്ഥാന രഹിതം

ഖത്തര്‍ സിവില്‍ ഏവിയേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് സൗദി ഹജ്ജ് വിമാനങ്ങള്‍ക്ക് ഖത്തര്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് രംഗതത്തെത്തിയത്. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയിലേയ്ക്ക് സഞ്ചരിക്കുന്നതിനായി ഒരുക്കിയിട്ടുള്ള സൗകര്യം ഖത്തര്‍ തടസ്സപ്പെടുത്തിയിട്ടില്ലെന്നും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി ക്യൂഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചട്ടങ്ങള്‍ പാലിച്ചു

ചട്ടങ്ങള്‍ പാലിച്ചു

സൗദി ​എയര്‍ലൈന്‍സില്‍ നിന്ന് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ‍ിംഗിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ ലഭിച്ചിരുന്നുവെന്നും നേരത്തെ നിലനിന്നിരുന്ന ചട്ടങ്ങള്‍ പ്രകാരം ഏവിയേഷന്‍ മന്ത്രാലയം അപേക്ഷ ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കൈമാറിയെന്നുമാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കുന്ന വിവരം.

ഹജ്ജിന്‍റെ പേരില്‍ കലഹം

ഹജ്ജിന്‍റെ പേരില്‍ കലഹം

ഖത്തര്‍‌ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുമെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് സൗദിയും ബഹ്റൈനും ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഈ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടനം ഇരു രാജ്യങ്ങളും തമ്മിലുള്ള കലഹത്തിന് വഴിവെച്ചിരിക്കുകയാണ്. സൗദിയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങളും ഖത്തര്‍ നിഷേധിച്ചിരുന്നു.

 അയവുവരുത്തി സൗദി

അയവുവരുത്തി സൗദി

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേയ്ക്ക് സഞ്ചരിക്കുന്നതിന് ജൂലൈയിലാണ് സൗദി അനുമതി നല്‍കിയത്. പലതരത്തില്‍ ഖത്തര്‍ പൗരന്മാര്‍ക്ക് വിലക്ക് നിലനില്‍ക്കവേയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ പേരില്‍ സൗദി നിലപാട് മയപ്പെടുത്തിയത്.

ഹജ്ജിന് വേണ്ടി അനുനയം ‌

ഹജ്ജിന് വേണ്ടി അനുനയം ‌


മക്കയിലേയ്ക്കുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് വേണ്ടിയാണ് വിലക്ക് നിലനില്‍ക്കേ സൗദി അതിര്‍ത്തി വിമാനയാത്രയ്ക്കായി താല്‍ക്കാലികമായി തുറന്നുനല്‍കിയത്. രണ്ട് മാസം മുമ്പ് ഖത്തറുമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഈ പ്രതിസന്ധിയ്ക്കിടെയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ പേരില്‍ സൗദി താല്‍ക്കാലികമായി വ്യോമപാതയ്ക്കുള്ള വിലക്ക് നീക്കിയത്. ഖത്തര്‍ പൗരന്മാര്‍ക്ക് നാല് രാജ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതിനും വിലക്ക് നിലനിന്നിരുന്നു. ഇതിന് പുറമേ സൗദിയുടെ അംഗീകാരമുള്ള എയര്‍ലൈനുകള്‍ക്ക് മാത്രമാണ് സൗദിയുടെ വ്യോമാതിര്‍ത്തിയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നത്.

 ദോഹ പ്രതിഷേധത്തില്‍

ദോഹ പ്രതിഷേധത്തില്‍

ഹജ്ജ് തീര്‍ത്ഥാടനത്തെ സൗദി രാഷ്ട്രീയ ആയുധമാക്കിയെന്ന് പേരില്‍ ഖത്തറില്‍ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്. മക്കയിലേയ്ക്കുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് വേണ്ടിയാണ് വിലക്ക് നിലനില്‍ക്കേ സൗദി അതിര്‍ത്തി വിമാനയാത്രയ്ക്കായി താല്‍ക്കാലികമായി തുറന്നുനല്‍കിയത്. ഇതിനിടെ ഹജ്ജ് തീര്‍ത്ഥാടകരെ വിലക്കുന്ന നിലപാട് തങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കിയത്.

 ഖത്തറിന് മേല്‍ ഉപരോധം

ഖത്തറിന് മേല്‍ ഉപരോധം

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്നും ആരോപിച്ച് ജൂണ്‍ അ‍ഞ്ചിനാണ് സൗദി ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ തിരിയുന്നത്. ഇത് ഗള്‍ഫ് മേഖലയില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വലിയ പ്രതിസന്ധിയ്ക്ക് വഴിവെയ്കുകയും ചെയ്തിരുന്നു.

English summary
Qatar on Monday denied it had banned Saudi Arabian flights from landing in the emirate to transport Muslim pilgrims to Mecca, after an accusation by authorities in Riyadh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X