കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar News: ഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷം

Google Oneindia Malayalam News

ദോഹ: പ്രകടനങ്ങളും പൊതുയോഗങ്ങളും കേരളത്തിലെ പോലെ കാണില്ല ഗള്‍ഫ് രാജ്യങ്ങളില്‍. മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് ബഹ്‌റൈനിലും സൗദിയിലെ ചില മേഖലകളിലും പ്രകടനങ്ങള്‍ നടന്നിരുന്നു. അവകാശങ്ങള്‍ ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഷിയാ വിഭാഗക്കാരാണ് അന്ന് തെരുവിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. കൂടുതലും മലയാളികളായിരുന്നു.

പ്രതിഷേധ പ്രകടനം ആയിരുന്നില്ല അത്. മറിച്ച് ആഹ്ലാദമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്ന ആവേശം. ഏഴര ലക്ഷത്തോളം മലയാളികളുള്ള രാജ്യമാണ് ഖത്തര്‍. വിശദാംശങ്ങള്‍ അറിയാം...

1

ഇനി പത്ത് ദിവസമില്ല ലോകകപ്പ് ആവേശത്തിന് തിരികൊളുത്താന്‍. അതിന് മുമ്പേ ദോഹയിലെ തെരുവുകളില്‍ മെസ്സിയും നെയ്മറുമെല്ലാം ആഹ്ലാദ പ്രകടനം നടത്തി. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ അവരുടെ മുഖംമൂടി ധരിച്ച് പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഈ വേളയില്‍ ഖത്തര്‍ പോലീസ് പോലും അല്‍പ്പം മാറിനിന്ന് കാഴ്ചക്കാരായി.

2

ഗള്‍ഫ് മേഖല മൊത്തം ലോകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ആവേശത്തിലാണ്. സൗദിയില്‍ നിന്ന് ഖത്തറിലേക്ക് സൗജന്യ ബസ് യാത്രയുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വിമാന സര്‍വീസ് എണ്ണം വര്‍ധിപ്പിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ പുറംരാജ്യങ്ങളിലെ സര്‍വീസ് കുറച്ച് ഖത്തറിലേക്ക് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കകുയാണ്.

3

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ദോഹയിലും തിരതല്ലുകയാണ്. ഖത്തറില്‍ സ്വദേശികളേക്കാല്‍ കൂടുതല്‍ വരും മലയാളികള്‍. 28 ലക്ഷമാണ് ഖത്തറിലെ മൊത്തം ജനങ്ങള്‍. ഇതില്‍ മൂന്ന് ലക്ഷം സ്വദേശികളാണ്. ഏഴര ലക്ഷം വരും മലയാളികള്‍. അതായത്, സ്വദേശികളേക്കാള്‍ കൂടുതല്‍... മലയാളികള്‍ക്ക് ആവേശം കൂടിയതോടെ ദോഹയിലെ തെരുവുകളില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയുമുള്‍പ്പെടെ പതാകകള്‍ പാറിക്കളിച്ചു.

4

ഫുട്‌ബോള്‍ മലയാളികള്‍ക്ക് എന്നും ആവേശമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഫുട്‌ബോള്‍ പ്രേമം കുറച്ച് അധികമാണെന്ന് പറയാം. ഇതിന്റെ ഭാഗം കൂടിയാണ് കോഴിക്കോട്ടെ പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന മെസ്സിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കൗട്ടൗട്ടുകള്‍. ഇതേ ആവേശം മലയാളികളായ പ്രവാസികള്‍ ദോഹയിലേക്കും എത്തിക്കുന്നു.

5

ഖത്തറില്‍ പ്രകടനങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കാറില്ല. എന്നാല്‍ ദോഹയില്‍ ഫുട്‌ബോള്‍ ആരാധകര്‍ തെരുവിലിറങ്ങിയപ്പോള്‍ നിയമം മാറി നിന്നു. പോലീസുകാര്‍ പ്രകടനം പോകുന്ന വേളയില്‍ അല്‍പ്പം മാറി നിന്ന് വീക്ഷിക്കുകയായിരുന്നു. പ്രകടനത്തിന്റെ സംഘാടകര്‍ പോലീസിനെ നേരത്തെ അറിയിച്ചിരുന്നു. ഇത് നമ്മുടെ ദിനമാണെന്നായിരുന്നു പ്രകടനക്കാരില്‍ ഒരാളുടെ പ്രതികരണം.

6

അറബ് രാജ്യങ്ങളില്‍ ആദ്യമായിട്ടാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. സൗത്ത് ഏഷ്യയിലെ ആദ്യ ഫുട്‌ബോള്‍ മാമാങ്കം കൂടിയാണിത്. പരമാവധി ആഘോഷമാക്കാന്‍ ഖത്തര്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. മലയാളികള്‍ നേരത്തെ ടിക്കറ്റെടുത്തുകഴിഞ്ഞു. ഇന്നലെ പ്രകടനം നടന്ന വേളയില്‍ മെസ്സിയുടെയും നെയ്മറുടെയും മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ജേഴ്‌സിയും അണിഞ്ഞ് നിരവധി പേരുണ്ടായിരുന്നു.

7

ഇത് ആഘോഷത്തിന്റെ ദിനമാണ് എന്നായിരുന്നു പ്രകടനത്തില്‍ പങ്കെടുത്ത രാജേഷ് എന്നയാളുടെ പ്രതികരണം. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് അജു എന്ന പേര് സൂചിപ്പിച്ച യുവാവ് പറഞ്ഞു. നവംബര്‍ 20നാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. അമേരിക്കന്‍ ടീം കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിക്കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍

English summary
Qatar Malayalees Hold Rally 9 Days Before Football World Cup; Unusual Moments in Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X