കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസയും വേണ്ട 3 പേരെ കൂടെകൂട്ടുകയും ചെയ്യാം: സൗദിയിലും കുശാല്‍ തന്നെ, എന്താണ് ഖത്തറിന്റെ ഹയ്യാ കാർഡ്

Google Oneindia Malayalam News

ദോഹ: ലോക ഫുട്ബോള്‍ മാമാങ്കത്തിന് നവംബർ 20 മുതല്‍ ഖത്തറില്‍ തുടക്കമാവും. ഗള്‍ഫ് മേഖലയിലേക്ക് ആദ്യമായി കടന്നെത്തുന്ന ലോകകപ്പിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ. ലോകകപ്പിന്റെ സുഖമമായ നടത്തിപ്പിനായി ചില നിയന്ത്രണങ്ങളും നിർദേശങ്ങളും ഖത്തർ പുറപ്പെടുവിച്ചിട്ടുണ്ട്.

അതില്‍ ഏറ്റവും പ്രധാനമാണ് ഹയ്യാ കാർഡ്. ലോകകപ്പ് കാണാനായി ടിക്കറ്റെടുത്ത എല്ലാവരും ഹയ്യ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഫാൻ ഐഡിയായി വർത്തിക്കുന്ന ഹയ്യ കാർഡ്, ടിക്കറ്റ് ഹോൾഡർമാർക്ക് ഗെയിം ദിവസങ്ങളിൽ സൗജന്യ മെട്രോ, ബസ് യാത്രകൾ, കൂടാതെ ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം നൽകുന്നു.

ഖത്തറിലെത്തുന്ന എല്ലാവരും ഹയ്യ കാർഡിന് അപേക്ഷിക്കണം

മത്സരങ്ങള്‍ കാണുകയെന്ന ഉദ്ദേശത്തോടെ ഖത്തറിലെത്തുന്ന എല്ലാവരും ഹയ്യ കാർഡിന് അപേക്ഷിക്കണം. കുട്ടികൾക്കും ഹയ്യ കാർഡും ഉണ്ടായിരിക്കണം. 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കളുടെ വിവരങ്ങളും കാർഡില്‍ ഉള്‍പ്പെടുത്തണം. ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന വിദേശ സന്ദർശകർക്ക് സാധുതയുള്ള ഹയ്യ കാർഡ് ഉള്ളിടത്തോളം കാലം വിസ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ഹയ്യ കാർഡുകൾ ഉള്ളവർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ തങ്ങാം.

ഒരു കോടിയുടെ ബംമ്പർ സമ്മാനം അടിച്ചത് എംഎല്‍എയുടെ ഭാര്യക്ക്: കള്ളക്കളിയെന്ന് ബിജെപി, കാരണമുണ്ട്ഒരു കോടിയുടെ ബംമ്പർ സമ്മാനം അടിച്ചത് എംഎല്‍എയുടെ ഭാര്യക്ക്: കള്ളക്കളിയെന്ന് ബിജെപി, കാരണമുണ്ട്

 ഹയ്യ ടു ഖത്തർ 22 മൊബൈൽ ആപ്പ്

ഹയ്യ ടു ഖത്തർ 22 മൊബൈൽ ആപ്പ് വഴിയോ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വെബ്‌സൈറ്റ് വഴിയോ ഹയ്യ കാർഡിനായി ഓൺലൈനായി അപേക്ഷിക്കാന്‍ സാധിക്കും. രജിസ്ട്രേഷനായി ആരാധകർ മാച്ച് ടിക്കറ്റ് അപേക്ഷാ നമ്പറും അവരുടെ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് വിശദാംശങ്ങളും വീട്ടുവിലാസവും നല്‍കേണ്ടതുണ്ട്.

ദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമനദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമന

ഒരു മത്സരം കാണുന്നതിന് ഒരു സ്റ്റേഡിയത്തിൽ

ഒരു മത്സരം കാണുന്നതിന് ഒരു സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന്, നിങ്ങൾക്ക് ഗെയിം ടിക്കറ്റിനോടൊപ്പം തന്നെ ഹയ്യ കാർഡും ഉണ്ടായിരിക്കണം. ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാന്‍ സാധിക്കും. ഈ സമയത്ത് സന്ദർശക വീസകൾക്കും ബിസിനസ് വീസകൾക്കും രാജ്യം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ

വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക്

വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാവുന്നതാണ്. സൗദിയിലേക്കു ലോകകപ്പിനു 10 ദിവസം മുൻപാണ് പ്രവേശനമെങ്കില്‍ യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. അതേസമയം, ഹയ്യാ കാർഡുള്ളവർക്ക് ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിന്റേയും ആവശ്യമില്ല.

‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യയിൽ

അതേസമയം, 'ഹയ്യ കാർഡ്' ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ നൽകി തുടങ്ങിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഒക്ടോബർ 19 മുതല്‍ ആരംഭിച്ചത്. ലോകകപ്പിനായി ഖത്തറില്‍ എത്തുന്ന കാണികളെ തങ്ങളുടെ രാജ്യത്തേക്കും ലക്ഷ്യമിടുകയാണ് ഇതിലൂടെ സൌദി അറേബ്യ.

ഇത്തരം വിസ ലഭിക്കുന്നവർക്ക് നവംബർ

ഇത്തരം വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം എന്നതാണ് പ്രധാന സവിശേഷത. നിയന്ത്രണമില്ലാത്തെ രാജ്യം വിട്ടുംപോയി മടങ്ങി വരാനും സാധിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയുമില്ല.

English summary
Qatar's Haya card: You can also bring 3 people without a visa: Great benefits in Saudi too, Know more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X