രാഹുല്‍ ഗാന്ധി ജനുവരി 9ന് യുഎഇ സന്ദര്‍ശിക്കും

  • Posted By:
Subscribe to Oneindia Malayalam

ദുബയ്: എഐസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി രാഹുല്‍ഗാന്ധി യുഎഇ സന്ദര്‍ശിക്കുന്നു. ജനുവരി ഒന്‍പതിനാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ യുഎഇയിലെത്തുക. ജനുവരി എട്ടിന് ബഹ്‌റൈനില്‍ നടക്കുന്ന ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്ള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന സംഘടനയുടെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇവിടെയെത്തുകയെന്ന് ഇന്‍കാസ് നേതാവ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി ഇന്ത്യക്കാര്‍ ഏറെയുള്ള ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മുന്‍കൈയെടുത്തുവെന്നത് ആഹ്ലാദകരമാണെന്നും യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തുടരെ പതിനേഴാം ജയം, ആരുണ്ട് തടയാന്‍ ?

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഒരു സംഘം യു.എ.ഇയില്‍ എത്തിയിരുന്നതായി അദ്ദേഹം അറിയിച്ചു. സന്ദര്‍ശനത്തിന്റെ വേദി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണിത്. യു.എ.ഇ ഭരണാധികരികളുമായി കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദുബയിലെ മൂന്ന് സമ്മേളന വേദികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ മഞ്ഞ് മൂടിയ കാലാവസ്ഥ പരിഗണിച്ച് ദുബയ് വേള്‍ഡ് ട്രേഡ് സെന്ററിലാവും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഗംഭീരവിജയമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍. പ്രവൃത്തി ദിവസമാണെങ്കിലും രാഹുലിനെ കാണാനും പ്രസംഗം കേള്‍ക്കാനും നിരവധി പേര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

rahulgandhi

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയുമെന്ന അനുകൂല സാഹചര്യവും ഇപ്പോഴത്തെ സന്ദര്‍ശനത്തിനുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandhi to visit uae on january 9

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്