കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ റമദാന്‍ നൈറ്റ് സൂഖിന് തുടക്കമായി

Google Oneindia Malayalam News

ദുബായ്: ആഗോള വ്യാപാര കേന്ദ്രമായ ദുബായില്‍ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കാറുള്ള റമദാന്‍ നൈറ്റ് സൂഖ് ആരംഭിച്ചു. ദുബായ് എക്കണോമിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി സൂഖ് ഉദ്ഘാടനം ചെയ്തു. 10 ദിവസം നീണ്ടുനില്‍ക്കുന്ന റമദാന്‍ സൂഖില്‍ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും, ചെരുപ്പുകളും തുടങ്ങി ഫാന്‍സി ആഭരണങ്ങള്‍ കളിപ്പാട്ടങ്ങള്‍ വരെ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

ramadannight-01

രാത്രി 8 മണിക്ക് ആരംഭിക്കുന്ന സൂഖിന്റെ പ്രവര്‍ത്തനം പുലര്‍ച്ചെ 2 മണിവരെ നീളും. ഇത് അഞ്ചാം തവണയാണ് പ്രമുഖ ഇവന്റ് കമ്പനിയായ സുമാന്‍സയുടെ നേത്രത്വത്തില്‍ റമദാന്‍ നൈറ്റ് സൂഖ് സംഘടിപ്പിക്കുന്നത്. ഏതാണ്ട് 300 ഓളം സ്ഥാപനങ്ങളാണ് നൈറ്റ് സൂഖില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കായി അണിനിരത്തിയിട്ടുളളത്.

ramadannight-02

വമ്പിച്ച വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് ഉപഭോക്താക്കളെ സൂഖിലേക്ക് ആകര്‍ഷിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് വിനോദത്തിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ റെസ്‌റ്റോറന്റുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന ഫൂഡ് കോര്‍ട്ടും സന്ദര്‍ശകര്‍ക്ക് ആകര്‍ഷണമായിരിക്കും.

ramadannight-03

ഓരോ വര്‍ഷവും നൈറ്റ് സൂഖിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന വര്‍ദ്ദനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങളുടെ ഊര്‍ജമെന്ന് സുമാന്‍സ എക്‌സിബിഷന്‍ ബ്രാന്‍ന്റ് മാനേജറായ സമാന്‍ത വ്യക്തമാക്കി. ഏതാണ്ട് 1 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ഇത്തവണ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അഞ്ച് ദിര്‍ഹമാണ് പ്രവേശന നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

English summary
Ramadan Night Market, the much awaited annual event, begins on June 23 in its fifth edition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X