കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഒരു മുട്ടനാടിനെ വിറ്റത് 22 കോടിരൂപയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

റിയാദ്: കോടിക്കണക്കിന് രൂപമുടക്കി അത്രതന്നെ മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുകയെന്നത് പല ആളുകളുടേയും വിനോദങ്ങളില്‍ ഒന്നാണ്. പുരാവസ്തുക്കള്‍, ചിത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ഇത്തരത്തില്‍ ലേലം ചെയ്യപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. ബ്രിട്ടനിലും മറ്റും ഇത്തരം ലേലങ്ങള്‍ നടക്കുന്നത് പതിവാണ്. എന്നാല്‍ സൗദി അറേബ്യക്കാരനായ ഒരു ബിസിനസുകാരന്‍ 22കോടി രൂപകൊടുത്ത് വാങ്ങിയത് ഒരു വെള്ള മുട്ടനാടിനെയാണ്. സൗദിയില്‍ ഇത്തരമൊരു ആട് കച്ചവടം ഇതിന് മുന്‍പ് നടന്നിട്ടില്ല.

Saudi Arabia

22കോടി രൂപയ്ക്ക് മുട്ടനാടിനെ വാങ്ങാന്‍ ഇയാള്‍ക്കെന്താ വട്ടാണോ എന്ന് ചോദിയ്ക്കുന്നവരോട് പറയാന്‍ ഉഗ്രന്‍ മറുപടിയും ഇയാളുടെ പക്കലുണ്ട്. സാധാരണ ആടല്ല താന്‍ വാങ്ങിയതെന്നും പ്രദേശത്തെ ഏറ്റവും അപൂര്‍വ്വവും വളരെ ഉയര്‍ന്ന ഗണത്തില്‍പെടുന്നതുമാണ് തന്റെ മുട്ടനാടെന്നാണ് ഇയാള്‍ പറയുന്നത്.

സൗദി അറേബ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ആട് വില്‍പ്പനകളില്‍ ഒന്നിനാണ് കഴിഞ്ഞ ദിവസം റിയാദ് സാക്ഷ്യം വഹിച്ചത്. അറര്‍ എന്ന പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്. മുട്ടനാടിന്റെ ചിത്രവും പത്രം വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ട്. എന്തായാലും ഒരു ആടിനെ വാങ്ങിയതോടെ ബിസിനസുകാരന്‍ വളരെ പോപ്പുലറായി.സൗദി അറേബ്യയിലെ ഏറ്റവും വിലകൂടിയ ആടെന്ന ഖ്യാതി അങ്ങനെ ബിസിനസുകാരന്‍റെ മുട്ടനാട് സ്വന്തമാക്കുകയും ചെയ്തു.

English summary
A Saudi businessman bought a white goat for a whopping SR13 million (Dh12.5 million) in the largest livestock deal in the oil-rich Gulf Kingdom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X