കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍

Google Oneindia Malayalam News

അബുബാദി: കോടികള്‍ സമ്മാനം നല്‍കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നവർ ഒരുപക്ഷെ മലയാളികളായിരിക്കും. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വദേശികള്‍ ഉള്‍പ്പടേയുള്ളവർ മലയാളികളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കാറുമുണ്ട്.

ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ബിഗ് ടിക്കറ്റിനെ ഈ ആഴ്ചത്തെ ഒന്നാം സമ്മാനം വീണ്ടുമൊരു മലയാളിയെ തേടിയെത്തിയിരിക്കുന്നത്. പ്രവാസി മലയാളിയായ സജേഷ് എന്‍ എസിനാണ് 2.5 കോടി ദിർഹം, അതായത് 50 കോടയിലധികം വരുന്ന ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.

 ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന്

ഒക്ടോബര്‍ 20ന് സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് വിശ്വസിക്കാന്‍ ആദ്യം സജേഷിന് സാധിച്ചിരുന്നില്ല. സമ്മാനം അടിച്ച കാര്യം സജേഷിനെ വിളിച്ച് അറിയിച്ചപ്പോള്‍ ആദ്യം ഫോണ്‍കട്ട് ചെയ്യുകയും പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്തു. ആരോ പറ്റിക്കാന്‍ വേണ്ടി വിളിക്കുകയാണെന്നായിരുന്നു സജേഷ് കരുതിയത്.

മഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കരമഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കര

ഒമാനില്‍ നിന്നും രണ്ട് വർഷം മുമ്പാണ്

ഒമാനില്‍ നിന്നും രണ്ട് വർഷം മുമ്പാണ് സജേഷ് യു എ ഇയിലേക്ക് എത്തിയത്. ഏതാനും വർഷങ്ങൾക്കു ശേഷം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പരിസരത്തുവച്ച് നടന്ന നറുക്കെടുപ്പിന് സാക്ഷികളാവാന്‍ നൂറുകണക്കിന് ആളുകളായിരുന്നു എത്തിയത്. കഴിഞ്ഞ സീരിസിലെ വിജയിയും മലയാളിയുമായ കെ.പി. പ്രദീപാണ് ഈ മാസത്തെ വിജയിയെ തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ബിഗ് ടിക്കറ്റിലെ പുതിയ ചരിത്രമാണ് ഇത്.

ബഹ്റൈനില്‍ കണ്ടത് അത്ഭുതം: രാജ്യത്തിന് പോപ്പിന്റെ നിറഞ്ഞ അഭിനന്ദനം, കുർബാനയില്‍ രാജകുടുംബാംഗവുംബഹ്റൈനില്‍ കണ്ടത് അത്ഭുതം: രാജ്യത്തിന് പോപ്പിന്റെ നിറഞ്ഞ അഭിനന്ദനം, കുർബാനയില്‍ രാജകുടുംബാംഗവും

ഒരു മലയാളി നറുക്കെടുപ്പ് നടത്തിയപ്പോള്‍

ഒരു മലയാളി നറുക്കെടുപ്പ് നടത്തിയപ്പോള്‍ വിജയിച്ചത് മറ്റൊരു മലയാളിയെന്ന അപൂർവ്വതയ്ക്കും ബിഗ് ടിക്കറ്റ് സാക്ഷ്യം വഹിച്ചു. നറുക്കെടുപ്പ് കഴിഞ്ഞാല്‍ വിജയിയെ ഫോണില്‍ വിളിക്കുകയാണ് പതിവ്. അങ്ങനെ സജേഷിനെ ഫോണില്‍ വിളിച്ചപ്പോഴാണ് ആദ്യം അദ്ദേഹം വിശ്വസിക്കാന്‍ കഴിയാതിരുന്നത്. ആദ്യ കോള്‍ കട്ട് ചെയ്ത സജേഷ് പിന്നീട് രണ്ട് തവണ അവതാരകന്‍ വിളിച്ചപ്പോഴും ഫോണെടുത്തില്ല.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതോ

ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാകുമെന്നു അദ്ദേഹം കരുതിക്കാണുമെന്നായിരുന്നു അവതാരകനായ റിച്ചാർഡ് പറഞ്ഞത്. സജേഷ് നിങ്ങള്‍ 25 മില്യൺ നേടിയെന്ന രണ്ടു വാക്കു കൂടിയേ എനിക്കു പറയാനുള്ളൂവെന്നു റിച്ചാർഡ് ചിരിച്ചുകൊണ്ട് പറയുന്നു. തൃശൂർ വാടാനപ്പള്ളി സ്വദേശിയാണ് സജേഷ്. കുടുംബത്തോടൊപ്പം യു എ ഇയിലാണ് ഇപ്പോള്‍ താമസം.

ദുബായിൽ ഹോട്ടൽ മേഖലയിൽ ജോലി

ദുബായിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സജേഷ് നാലു വർഷമായി കൂട്ടുകാരോടൊപ്പം ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണയും 20 പേരും 50 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി വീതിക്കും. സൗജന്യ ടിക്കറ്റിനാണ് സജേഷിന് ബംബർ സമ്മാനം അടിച്ചതെന്നതും ശ്രദ്ധേയമാണ്. അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടെണ്ണം എടുത്താൽ ഒരെണ്ണം സൗജന്യമാണ്. സജേഷിനും കൂട്ടുകാർക്കും ഭാഗ്യം കൊണ്ടുവന്നത് ഈ സൌജന്യ ടിക്കറ്റാണ്.

ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍

അതേസമയം, ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്ന പ്രദീപിനായിരുന്നു കഴിഞ്ഞ മാസത്തെ ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രദീപിനാണ് എന്ന് അറിഞ്ഞതോടെ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്‌റയും പ്രദീപിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിനും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.

പ്രദീപിന് ഗ്രാന്റ് സമ്മാനം ലഭിച്ചത് ബിഗ്

സെപ്റ്റംബര്‍ 13 ന് ഓണ്‍ലൈന്‍ വഴിയെടുത്ത 064141 എന്ന നമ്പറാണ് പ്രദീപിനും സുഹൃത്തുക്കള്‍ക്കും ഭാഗ്യം കൊണ്ട് വന്നത്.പ്രവാസി മലയാളികളില്‍ നിരവധി പേര്‍ കൂട്ടം ചേര്‍ന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ പ്രദീപിന് ഗ്രാന്റ് സമ്മാനം ലഭിച്ചത് ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് ആണ്. ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഈ ആഴ്ചയിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ്. 252203 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനും നാലാം സമ്മാനമായ 50,000 ദിര്‍ഹ മനോജ് മരിയ ജോസഫ് ഇരുത്തയവുമാണ് സ്വന്തമാക്കിയത്. ഷാജി പുതിയ വീട്ടില്‍ നാരായണന്‍ പുതിയ വീട്ടിലും മുഹമ്മദ് അലി പാറത്തൊടിയെന്ന രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാറും സമ്മാനമായി ലഭിച്ചു.

English summary
Sajesh wins 50 crores in Abu Dhabi Big Ticket for free ticket: New history in Big Ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X