കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊടിക്കാറ്റില്‍ വലഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍: സോഷ്യല്‍ മീഡിയയിലും കാറ്റടിച്ച് വീശുന്നു

Google Oneindia Malayalam News

റിയാദ്: സൗദിയിലെ തലസ്ഥാന നഗരിയിലും മറ്റു കിഴക്കന്‍ പ്രവിശ്യകളിലും ഇന്നലെ അടിച്ച് വീശിയ പൊടിക്കാറ്റില്‍ ജന ജീവിതം തീര്‍ത്തും ദു:സ്സഹമായി. രണ്ടു ദിവസം മുംബ് ജിദ്ദയില്‍ അടിച്ച് വീശിയ പൊടിക്കാറ്റിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതായിരുന്നു റിയാദിലും , ഹഫര്‍ അല്‍ ബാതിനിലും ദമാമിലും മറ്റും അടിച്ച് വീശിയത്. മോശം കാലാവസ്ഥയായതിനാല്‍ റിയാദിലും സമീപ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു അവധിയാണു. പല വിമാന സര്‍വീസുകളും മുടങ്ങുകയും ഷെഡ്യൂളുകള്‍ താളം തെറ്റുകയും ചെയ്തു.

പൊടിക്കാറ്റുള്ളപ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ വളരെ സൂക്ഷിച്ചോടിക്കണമെന്നു സൗദി ട്രാഫിക്ക് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കി.ഇന്നലത്തെ മോശം കാലാവസ്ഥയില്‍ നാലായിരത്തിലധികം ടെലഫോണ്‍ കോളുകളാണു റിയാദ് ട്രാഫിക് പോലീസിനു വന്നത്. നാനൂറോളം കേസുകളില്‍ ട്രാഫിക് പോലീസ് ഇടപെടല്‍ നടത്തി.

കാലാവസ്ഥ മോശമായാല്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും വാതിലുകളും ജനലുകളും അടച്ച് പൂര്‍ണ്ണമായും സുരക്ഷിതരാകണമെന്നും സൗദി ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തു അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ രാജ്യത്തെ മുഴുവന്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും പൂര്‍ണ്ണ സജ്ജരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

sandstorm-gulf

അതേ സമയം പൊടിക്കാറ്റിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണു മലയാളികള്‍. സൗദിയിലെ ഇന്നലത്തെ പൊടിക്കാറ്റിന്റെ ചിത്രങ്ങളില്‍ ഹഫറുല്‍ ബാത്തിനില്‍ നിന്നുള്ള പൊടി മൂലം ചുവന്ന അന്തരീക്ഷമുള്ള ചിത്രമാണു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റിയാദിലെ കിംഗ്ഡം ടവറിന്റെ മങ്ങിയ രൂപം കാണിക്കുന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു.

അതേ സമയം സൗദിയിലേതിനു സമാനമായി ബഹ്‌റൈനിലും ഖത്തറിലും ഇന്നലെ തന്നെ വ്യാപിച്ചതിനാല്‍ പൊടിക്കാറ്റ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതില്‍ അവിടങ്ങളിലെ മലയാളികളും പിന്നോക്കം പോയില്ല. ഖത്തറിലെ ഒരു കടയില്‍ വില്പനക്ക് വെച്ചിരുന്ന കോഴി മുട്ടകള്‍ക്ക് മേല്‍ പൊടിക്കാറ്റടിച്ച ഒരു ചിത്രമാണു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

എന്നാല്‍ ഇന്നലെ പൊടിക്കാറ്റ് ലഭിക്കാത്ത യു.എ.ഇ ക്കാര്‍ക്ക് ഇന്നാണു ചിത്രമെടുക്കാനായി പൊടിക്കാറ്റ് വിരുന്നെത്തിയത്. അതോടെ ഇന്നു രാവിലെ മുതല്‍ യു.എ.ഇക്കാരുടെ പൊടിക്കാറ്റ് പോസ്റ്റിങ്ങിനാല്‍ സോഷ്യല്‍ മീഡിയ സജീവമായിരിക്കുകയാണു.

English summary
Sandstorm hits in gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X