കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ലക്ഷ്യമാക്കി മിസൈലാക്രമണം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഭീകരാക്രമണം ഉണ്ടായ സമയത്ത് സൗദിയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണവും നടന്നു. രാജ്യത്തെ മിസൈല്‍ പ്രതിരോധ സംവിധാനം കൃത്യ സമയത്ത് മിസൈല്‍ നിര്‍വീര്യമാക്കിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അയല്‍ രാജ്യമായ യെമനിലെ ഹൂത്തി വിമതരാണ് സൗദിയിലെ അബ്ബാ
നഗരത്തെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത്. എന്നാല്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിയാദ്- യെമന്‍ സഖ്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, മദീനയിലെ പള്ളിക്ക് സമീപം സ്‌ഫോടനം, ആറു മരണംസൗദിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, മദീനയിലെ പള്ളിക്ക് സമീപം സ്‌ഫോടനം, ആറു മരണം

കഴിഞ്ഞ ഏപ്രിലില്‍ യുഎന്നിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഹൂത്തി വിമതര്‍ നടത്തുന്ന നാലാമത്തെ മിസൈല്‍ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. നോമ്പുതുറ സമയത്ത് സൗദിയിലെ മദീനയിലും ഖത്തീഫ് നഗറിലും ഉണ്ടായ ചാവേറാക്രമണത്തിനൊപ്പം തന്നെയാണ് സൗദിയെ ലക്ഷ്യമാക്കിയുള്ള മിസൈലും ഹൂത്തി വിമതര്‍ വിക്ഷേപിച്ചിട്ടുള്ളത്. രണ്ട് സ്‌ഫോടനങ്ങളിലുമായി ആറ് പേര്‍ കൊല്ലപ്പെട്ടു എന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റമദാന്‍ മാസത്തിനിലെ തിങ്കളാഴ്ച ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെയും ഭീകരാക്രമണമുണ്ടായിരുന്നു.

suadi-arabia

ഭീകരതയുടെ അടിവേരുകള്‍ ഇല്ലാതാക്കുന്നതിന് ഹൂത്തി വിമതര്‍ക്കെതിരെ പോരാടുന്നതിനായി ഇറാനും യെമനുമായി ചേര്‍ന്ന് സൗദി നേരത്തെ സഖ്യമുണ്ടാക്കിയിരുന്നു. യെമനില്‍ നിന്ന് ഹൂത്തി വിമതരെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 2015 മാര്‍ച്ചിന് ശേഷം 6,400 പേര്‍ യെമനില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് യുഎന്നിന്റെ കണക്ക്.

English summary
Saudi aborted missile attack targeted Saudi's Abha city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X