സൗദി: യെമനില്‍ നിന്നുള്ള ആക്രമണം ചെറുത്തു, ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നത് രണ്ടാംതവണ
സൗദി അറേബ്യയയിലെ അല്‍ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂത്തി വിമതരാണ് മിസൈല്‍ വിക്ഷേപിച്ചത്
റിയാദ്: സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. സൗദി അറേബ്യയയിലെ അല്‍ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂത്തി വിമതരാണ് മിസൈല്‍ വിക്ഷേപിച്ചത്. ഹൂത്തി വിമതരുടെ നീക്കം പരാജയപ്പെടുത്തിയതായി സഖ്യസേന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പറയുന്നത്.
യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനായി യെമന്‍ സൈന്യത്തിന്റെ ശ്രമത്തിന് പുറമേയാണ് സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യെമനില്‍ വ്യോമാക്രമണം ആരംഭിച്ചത്.

സൗദി സഖ്യസേനയ്‌ക്കെതിരെ ഹൂത്തികള്‍
യെമന്‍ പ്രസിഡന്റ് അബ്ുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് വേണ്ടി 2015 മാര്‍ച്ചിലാണ് സൗദി അറേബ്യ ഉള്‍പ്പെട്ട സൗദി സഖ്യസേന പോരാട്ടം ആരംഭിച്ചത്. യെമന്റെ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഹൂതികള്‍ ഇതിനകം തന്നെ കയ്യേറിക്കഴിഞ്ഞിട്ടുണ്ട്.

ചാനല്‍ റിപ്പോര്‍ട്ട്
സൗദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേനയുടെ ഇടപെടലോടെ തകര്‍ത്തതായി സൗദി അറേബ്യന്‍ ടിവി ചാനലായ സൗദി അല്‍ എക്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി സഖ്യത്തിന്റെ വ്യോമാക്രമണം
സൗദി അറേബ്യയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ സഖ്യം ഹൂത്തി വിമതര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങളാണ് സൗദിക്കെതിരെ ആക്രമണം നടത്താന്‍ ഹൂത്തി വിമതരെ പ്രേരിപ്പിക്കുന്നത്.

മക്ക ആക്രമിക്കാന്‍ പദ്ധതി
യെമനില്‍ സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഹൂത്തി വിമതര്‍ ആക്രമിക്കുന്നത്. കഴിഞ്ഞ മാസം മക്ക നഗരത്തെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈലും സൗദി വ്യോമസേനയുടെ ഇടപെടലോടെ തകര്‍ത്തിരുന്നു.

ഹാദി റിയാദില്‍
യെമനില്‍ ഹൂതികള്‍ നിലയുറപ്പിച്ചതും ഇറാന്‍ ഹൂതി മിലീഷ്യകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ യെമന്‍ പ്രസിഡന്റ് ഹാദി റിയാദില്‍ അഭയം തേടുകയായിരുന്നു. യെമനില്‍ ഹൂത്തി വിമതരുടെ പോരാട്ടം ആരംഭിച്ചതോടെ 6000 പേരാണ് യെമനില്‍ കൊല്ലപ്പെട്ടതെന്നാണ് ഐക്യകരാഷ്ട്ര സഭ പുറത്തുവിടുന്ന കണക്ക്.

മിസൈല്‍ ആക്രമണത്തിന് ഹൂത്തികള്‍
സൗദിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ഷിയാ ഹൂത്തി വിമതര്‍ തുടക്കം കുറിച്ചത് ഒക്ടോബറിലായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഹൂത്തി വിമതര്‍ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കിയും ഒടുവില്‍ നജ്‌റാന്‍ ലക്ഷ്യമാക്കിയും മിസൈല്‍ ആക്രണം നടത്തിയത്.












Click it and Unblock the Notifications