• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യാത്രാ നിരോധനം നീങ്ങി; സൗദി എയര്‍ലൈന്‍സ് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നു

ജിദ്ദ: സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദിയ സര്‍വീസ് പുനരാരംഭിക്കുന്നു. 33 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. ഇതില്‍ കേരളത്തിലെ കൊച്ചിയും ഉള്‍പ്പെടും. നവംബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഏഷ്യയില്‍ 13 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങാന്‍ പോകുന്നത്. ദില്ലി, കൊച്ചി, മുംബൈ എന്നിവയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബംഗ്ലാദേശിലെ ധക്ക, ചൈനയിലെ ഗുവാങ്‌ഷോയു, പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, മുള്‍ത്താന്‍, പെഷാവര്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, മലേഷ്യയിലെ ക്വാലാലംപൂര്‍, ഫിലിപ്പീന്‍സിലെ മനില എന്നീ ഏഷ്യന്‍ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് തുടങ്ങുന്നുണ്ട്.

പശ്ചിമേഷ്യയില്‍ ജോര്‍ദാല്‍ തലസ്ഥാനമായ അമ്മാന്‍, യുഎഇയിലെ അബുദാബി, ദുബായ്, ബഹ്‌റൈന്‍, ലബ്‌നാനിലെ ബെയ്‌റൂത്ത്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും, നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബ്രിട്ടനിലെ ലണ്ടന്‍, സ്‌പെയിനിലെ മാന്‍ഡ്രിഡ്, ഫ്രാന്‍സിലെ പാരിസ്, തുര്‍ക്കിയിലെ ഇസ്താംബൂള്‍ തുടങ്ങിയ യൂറോപ്യന്‍ കേന്ദ്രങ്ങളിലേക്കും അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലേക്കും സര്‍വീസ് തുടങ്ങും. ആഫ്രിക്കയില്‍ എത്യേപ്യയിലെ അഡിസ് അബാബ, ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ, കെയ്‌റോ, സുഡാനിലെ ഖാര്‍ത്തൂം, നൈജീരിയയിലെ നെയ്‌റോബി, ടുണീഷ്യ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് എന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചാകും ബുക്കിങ് നടത്തുക. മാര്‍ച്ചിലാണ് സൗദി അറേബ്യ വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. സെപ്തംബര്‍ 15ന് ഭാഗികമായി ആരംഭിച്ചു. ഘട്ടങ്ങളായി ഇളവുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമാണ് നവംബറില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. കൊറോണ രോഗ ഭീതി പൂര്‍ണമായും അകന്നിട്ടില്ലെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ശക്തമായ ജാഗ്രത തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കെഎം ഷാജിയോട് ഞാന്‍ മാപ്പ് ചോദിക്കാം; തേജസിന്റെ അച്ഛന്‍ പറയുന്നു... അവനെ ആരോ കുടുക്കിയതാണ്

cmsvideo
  I$I$ Calls For Attacks On Saudi Oil Industry | Oneindia Malayalam

  English summary
  Saudi Airline to resume services to 33 destinations in November including Kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X