യമനിലെ ഏക വിമാനത്താവളവും സൗദി സഖ്യം ബോംബിട്ട് തകര്‍ത്തു; യുഎന്‍ സഹായവും മുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

സനാ: ആഭ്യന്തര സംഘര്‍ഷവും പട്ടിണിയും പ്രതിസന്ധിയിലാക്കിയ യമനില്‍ തലസ്ഥാനത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളവും സൗദി സഖ്യം ബോംബിട്ടു തകര്‍ത്തു. ഇതോടെ യു.എന്നിന്റെ നേതൃത്വത്തിലുള്ള സഹായ വിമാനങ്ങളുടെ വരവും നിലച്ചു. ബോംബിംഗില്‍ വിമാനത്താവളത്തിലെ നാവിഗേഷന്‍ സിസ്റ്റം തകര്‍ന്നതായി എയര്‍പോര്‍ട്ടിന്റെ നിയന്ത്രണമുള്ള ഹൂത്തി വിമതര്‍ അറിയിച്ചു. ഇതുകാരണം ഭക്ഷംവും മരുന്നുമായി വരുന്ന വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സാധിക്കുന്നില്ല. ഇതോടെ രാജ്യത്തെ പട്ടിണിയും രോഗങ്ങളും കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് രവിശാസ്ത്രി

യു.എന്‍ സഹായ ഏജന്‍സികളുടേതല്ലാത്ത വിമാനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി സഖ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച സൗദി തലസ്ഥാനമായ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി മിസൈലാക്രമണത്തെ തുടര്‍ന്ന് യമനിനെതിരായ ഉപരോധം സൗദി സഖ്യം ശക്തമാക്കിയിരുന്നു. ഇത് ലഘൂകരിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരിക്കെയാണ് സനാ വിമാനത്താവളത്തിനു നേരെ ആക്രമണം നടക്കുന്നത്.

ywmwn


അതിനിടെ തെക്കന്‍ യമനിലെ തുറമുഖ നഗരമായ ഏദനില്‍ ചൊവ്വാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അല്‍ മന്‍സൂറ ജില്ലയിലെ യമന്‍ സര്‍ക്കാറിന്റെ സുരക്ഷാ കേന്ദ്രത്തിലെ ജീവനക്കാരെ ലക്ഷ്യമാക്കിയാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ചാവേര്‍ സ്ഫോടനങ്ങളാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പത്തു പേര്‍ സംഭവസ്ഥലത്തു മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. യു.എ.ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സൈന്യം പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Yemen's Houthi rebels have accused the Saudi-led coalition of bombing the country's main international airport, destroying a navigation station that is critical to receiving already limited aid shipments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്