സൗദി വീണ്ടും അടച്ചുപൂട്ടലിലേക്കോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം, പ്രവാസികള്‍ക്ക് ആശങ്ക
റിയാദ്: സൗദി അറേബ്യ വീണ്ടും കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്ന് പൗരന്‍മാര്‍ക്ക് സൗദി ഭരണകൂടം നിര്‍ദേശം നല്‍കി. കൂടാതെ മറ്റു 15 രാജ്യങ്ങളിലേക്ക് പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി 2000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ നിയന്ത്രണം പ്രവാസി ഇന്ത്യക്കാരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഏറെ കാലം അടച്ചിട്ട സൗദി അറേബ്യ അടുത്തിടെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചത്. ഇപ്പോള്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഷൂ...ന്ന് പോയ ആംബുലന്‍സാണ്; സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല... ഉണ്ണി മുകുന്ദന് പ്രതികരിക്കുന്നു

ലബ്‌നാന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സോമാലിയ, എത്യേപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്നാണ് സൗദി ഭരണകൂടം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിന് പുറമെ കുരങ്ങുപനിയും ലോകത്ത് വ്യാപിക്കുകയാണ്. ഇതും സൗദിയുടെ പുതിയ നിയന്ത്രണത്തിന് കാരണമായി.

കുരങ്ങുപനി അമേരിക്കയിലും ഇസ്രായേലിലുമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് 100ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. സൗദിയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലും ഇക്കാര്യത്തില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചു.

കുരുങ്ങുപനി ബാധിച്ചവരുണ്ടോ എന്ന് സൗദി നിരീക്ഷിക്കുന്നുണ്ട്. രോഗികളെ കണ്ടെത്തി ഫലപ്രദമായ ചികില്‍സ നല്‍കുമെന്ന് ആരോഗ്യ സഹമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ കാരണം ഏത് രോഗവ്യാപനത്തെയും കണ്ടെത്താനും പ്രതിരോധിക്കാനും സൗദിക്ക് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കുരുങ്ങുപനി ഇതുവരെ 11 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലാണ് പ്രധാനമായും രോഗം വ്യാപിക്കുന്നത്. തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ സൗദിയിലെത്തുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം സൗദി അറേബ്യ തുടക്കം മുതല്‍ സ്വീകരിക്കുന്നത്.
രഹസ്യനീക്കം ജോര്‍ജ് അറിഞ്ഞു; ഉച്ചയ്ക്ക് കാറില്‍ മുങ്ങി... തിരുവനന്തപുരത്തുണ്ടെന്ന് ഷോണ്‍

സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സമാനമായ നടപടികള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയേക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഗള്‍ഫ്. ഇവിടെ ഇനിയും യാത്ര നിരോധനം വരുന്നത് പ്രവാസികള്‍ക്ക് ആശങ്കയാണ്. രണ്ടു വര്‍ഷത്തോളം അടച്ചിട്ട ശേഷം സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചത് അടുത്തിടെയാണ്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം നന്നേ കുറഞ്ഞിരുന്നു. വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ രോഗം ബാധിക്കുന്നുണ്ടെങ്കിലും മരണനിരക്കില്‍ കുറവ് വന്നു. ഇതോടെയാണ് ഗതാഗത സൗകര്യങ്ങള്‍ ഇന്ത്യ പുനഃസ്ഥാപിച്ചത്. എന്നാല്‍ സൗദിയുടെ പുതിയ നിയന്ത്രണം പ്രവാസികളെ ആശങ്കയിലാക്കുന്നു.
ചുന്ദരിക്കുട്ടീ... നടി മിയ ജോര്‍ജിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നിലവില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടില്ല. സൗദിയുടെ പൗരന്‍മാര്‍ക്ക് മാത്രമാണ് യാത്രാ നിരോധനം. ഒരുപക്ഷേ രോഗ വ്യാപനമുണ്ടായാല്‍ നിരോധനം മറ്റുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ പ്രവാസികളുടെ യാത്രയെ ബാധിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2022 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 46 പേര്‍ മരിക്കുകയും ചെയ്തു.