സൗദിയിലെ മുഴുവന്‍ വിദേശ മൊബൈല്‍ ടെക്‌നീഷ്യന്മാരുടെയും ജോലി നഷ്ടപ്പെടും!!!
സൗദി: മൊബൈല്‍ ഫോണും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും വില്‍പന സര്‍വ്വീസ് രംഗങ്ങളില്‍ ആറു മാസത്തിനുള്ളില്‍ 100 ശതമാനം സ്വദേശി വത്കരണം നടത്താന്‍ തൊഴില്‍ മന്ത്രി ഡോ.മുഫ്രിജ് സഅദ് അല്‍ഹഖബാനി ഉത്തരവിട്ടു.
രാജ്യ സുരക്ഷ മുന്‍ നിര്‍ത്തിയാണ് മേഖല സ്വദേശിവത്കരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഈ മേഖലയില്‍ സ്വദേശികളെ കൂടുതലായി ആകര്‍ഷിക്കുവാനും ബിനാമി സമ്പ്രദായം പൂര്‍ണ്ണമായും രാജ്യത്ത് നിന്ന് ഒഴിവാക്കാനുമാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മലയാളികളടക്കമുള്ള നിരവധി വിദേശ തൊഴിലാളികള്‍ക്ക് ലഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് പത്ത് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

നിലവിലുള്ള തൊഴിലാളികളോട് മറ്റ് ജോലിയിലേക്ക് മാറാനും തൊഴില്‍ ഉടമയോട് ആറ് മാസത്തിനുള്ളില്‍ മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമം ലക്ഷക്കണക്കിന് വരുന്ന മലയാളി ജീവനക്കാരെ പ്രതികൂലമായി ബാധിക്കും. നിലവില്‍ സൗദിയിലെ 75 ശതമാനം സ്ഥാപനങ്ങളിലും ഇന്ത്യക്കാരടക്കമുള്ള ( പ്രത്യേകിച്ച് മലയാളികള്‍) ടെക്‌നീഷ്യന്‍മാരാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications