സൗദിയില്‍ വീണ്ടും പൊതുമാപ്പു പ്രഖ്യാപിച്ചു; അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദിയിൽ ഒരു മാസം കാലാവധിയുള്ള പൊതുമാപ്പ് പ്രാബല്യത്തിൽ വന്നു. ഈ വർഷം മാർച്ചിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. മതിയായ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന ഇന്ത്യകാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് റിയാദ് എംബസി അറിയിച്ചു.

താമസാനുമതിരേഖയായ ഇഖാമ കാലാവധി കഴിഞ്ഞവർ, തീർഥാടന വിസയിൽ രാജ്യത്തെത്തി അവിടെ നിന്ന് മടങ്ങാത്തവർ, വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവിടെ നിന്ന് മടങ്ങാത്തവർ, തൊഴിൽ ഉടമയിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ എന്നിവർക്കും പൊതുമാപ്പിൽ രാജ്യം വിടാൻ സാധിക്കും.

saudi

കഴിഞ്ഞ മാർച്ച് 29 നു പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഒരു മാസം കൂടി നീട്ടിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇതിന്റെ കാലാവധി അവസാനിച്ചത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ശിഷയും പിഴയുമില്ലാതെ രാജ്യവിടാൻ അവസരം നൽകുന്നതിനാണ് വീണ്ടും പൊതു മാപ്പു പ്രഖ്യാപിച്ചത്. കഴിഞ്ഞ പൊതുമാപ്പിനു ശേഷവും രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളുണ്ടെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചിരുന്നു. ഇപ്പോഴും ഇഖാമ പുതുക്കാതെ കഴിയുന്ന ആറു ലക്ഷത്തോളം വിദേശികൾ സൗദിയിലുണ്ടെന്നാണ് കണക്കുകൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia has extended amnesty period for undocumented migrants by an additional month for the third time, according to a statement by the Ethiopia Ministry of Foreign Affairs on Saturday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്