കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യാഴാഴ്ച ദില്ലിയിലെത്തുന്നുണ്ട്. ഈ സന്ദര്‍ശനവും അമേരിക്കയെ അലട്ടുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൽമാൻ രാജാവ് ഇന്ത്യയിലേക്ക് | Oneindia Malayalam

റിയാദ്/ദില്ലി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. സൗദി അറേബ്യയില്‍ വദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ തിരിച്ചും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള പര്യടനത്തിന് വഴിയൊരുങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത് മുതല്‍ ചില രാജ്യങ്ങള്‍ ആശങ്കയിലാണ്. സൗദിയും ഇന്ത്യയും ബന്ധം ശക്തമാകുമ്പോള്‍ ആര്‍ക്കാണ് അസൂയ. സൗദിയുടെ എണ്ണ പ്രധാനമായും ഉപയോഗിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ എന്നതും എടുത്തുപറയേണ്ടതാണ്....

പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു; തള്ളിയവര്‍ അടുത്തുവരുന്നു!! കോടിയേരിയുടെ ദു:ഖം പറഞ്ഞ് സ്വാമിപ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു; തള്ളിയവര്‍ അടുത്തുവരുന്നു!! കോടിയേരിയുടെ ദു:ഖം പറഞ്ഞ് സ്വാമി

ഏറ്റവും വലിയ ബന്ധം

ഏറ്റവും വലിയ ബന്ധം

ഒരു പക്ഷേ ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ ഉഭയകക്ഷി ബന്ധം സൗദിയുമായിട്ടായിരിക്കും. ഇതിന്റെ തുടക്കമായിരുന്നു കഴിഞ്ഞാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം.

മുഖ്യാതിഥി ഇന്ത്യ

മുഖ്യാതിഥി ഇന്ത്യ

സൗദിയില്‍ നടന്ന സാംസ്‌കാരിക ഉല്‍സവത്തതിന് മുഖ്യാതിഥി ആയിട്ടാണ് ഇന്ത്യയെ വിളിച്ചത്. മോദിയുടെ നിര്‍ദേശ പ്രകാരം സൗദിയിലേക്ക് പോയത് സുഷമയുടെ നേതൃത്വത്തില്‍ വന്‍ സംഘമായിരുന്നു.

ഇന്ത്യാ സന്ദര്‍ശനം

ഇന്ത്യാ സന്ദര്‍ശനം

സുഷമയുടെ സന്ദര്‍ശനത്തിനിടെ സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം, സൗദിയുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നതില്‍ മൂന്ന് രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഇതാണ് രാജ്യങ്ങള്‍

ഇതാണ് രാജ്യങ്ങള്‍

ചൈനയും പാകിസ്താനുമാണ് ഇതില്‍ രണ്ടെണ്ണം. അവര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയ സ്വാഭാവികം. പക്ഷേ, അമേരിക്കയും ഇന്ത്യ-സൗദി ബന്ധം ആശങ്കയോടെ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്ക് പ്രത്യേക പവലിയന്‍

ഇന്ത്യക്ക് പ്രത്യേക പവലിയന്‍

സൗദിയില്‍ നടന്ന സാംസ്‌കാരിക ഉല്‍സവത്തില്‍ ഇന്ത്യയെ പ്രത്യേക അതിഥിയായി തിരഞ്ഞെടുത്തത് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മാത്രമല്ല, അവിടെ നടന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ കലകള്‍ക്ക് പ്രത്യേക പവലിയന്‍ ഉണ്ടായിരുന്നു.

രാജാവിന്റെ യാത്ര അപൂര്‍വം

രാജാവിന്റെ യാത്ര അപൂര്‍വം

സൗദി രാജാവ് ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശിക്കുക എന്നാണ് വിവരം. അദ്ദേഹം വിദേശയാത്രയ്ക്ക് പോകുന്നത് അപൂര്‍വമാണ്. ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത് ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണ്.

ഒരുക്കം തുടങ്ങി

ഒരുക്കം തുടങ്ങി

സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിവിധ പരിപാടികള്‍ ദില്ലിയില്‍ സംഘടിപ്പിക്കും. അതിന്റെ ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയെന്നാണ് വിവരങ്ങള്‍.

പുതിയ കെട്ടടം ഉദ്ഘാടനം

പുതിയ കെട്ടടം ഉദ്ഘാടനം

ദില്ലിയില്‍ സൗദിയുടെ എംബസിക്ക് പുതിയ കെട്ടിടം ഒരുങ്ങിയിട്ടുണ്ട്. 17500 ചതുരശ്ര മീറ്ററിലാണ് ഓഫീസ് കെട്ടിടം. ഇതിന്റെ ഉദ്ഘാടനം സൗദി രാജാവ് നിര്‍വഹിക്കും.

ഏറ്റവും വലിയ എംബസി

ഏറ്റവും വലിയ എംബസി

പുതിയ എംബസി കെട്ടിടം ഉദ്ഘാടനം നടന്നാല്‍, രാജ്യത്ത് ഏറ്റവും വിശാലമായ സൗകര്യമുള്ള വിദേശരാജ്യത്തിന്റെ എംബസി സൗദിയുടേതായിരിക്കും. നിരവധി ഉഭയകക്ഷി കരാറുകള്‍ രാജാവ് ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദശാബ്ദാങ്ങള്‍

ദശാബ്ദാങ്ങള്‍

പാകിസ്താനുമായയി സൗദിക്ക് ദശാബ്ദാങ്ങള്‍ നീണ്ട ബന്ധമുണ്ട്. കൂടാതെ സൈനിക സഹകരണവും ശക്തമാണ്. എന്നാല്‍ ഇന്ത്യയുമായി സൗദി സഹകരിക്കുന്നത് പാകിസ്താന് ഇഷ്ടമല്ല.

നവാസിന് അഭയം

നവാസിന് അഭയം

പാകിസ്താന്‍ പ്രധാനമന്ത്രി ആയിരുന്ന നവാസ് ശെരീഫിനെ പട്ടാള മേധാവി പര്‍വേസ് മുശറഫ് അട്ടിമറിച്ചപ്പോള്‍ അഭയം നല്‍കിയത് സൗദിയായിരുന്നു. ഏറെ കാലത്തിന് ശേഷമാണ് നവാസ് ശെരീഫ് തിരിച്ച് പാകിസ്താനിലേക്ക് പോയത്.

പാകിസ്താന്‍ പേടിക്കേണ്ട

പാകിസ്താന്‍ പേടിക്കേണ്ട

ഇന്ത്യയുമായി സൗദി അടുത്താല്‍ പാകിസ്താന് ലഭിക്കുന്ന സഹായം കുറയുമോ എന്നാണ് അവരുടെ പേടി. എന്നാല്‍ അടുത്തിടെ പാകിസ്താനില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ സൗദിയും യുഎഇയും തീരുമാനിച്ചിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

ചൈനയുടെ വിഷമം

ചൈനയുടെ വിഷമം

ഏഷ്യയില്‍ സൗദിയുടെ എണ്ണ കൂടുതലും വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ മാത്രമല്ല, ചൈനയും സൗദിയുടെ എണ്ണ വന്‍തോതില്‍ വാങ്ങുന്നുണ്ട്. പക്ഷേ, ഇന്ത്യയുമായി സൗദി അടുത്താന്‍ ബന്ധത്തില്‍ തളര്‍ച്ച സംഭവിക്കുമോ എന്നതും ചൈനയുടെ ആശങ്കയാണ്.

ഇന്ത്യയുടെ വരവ്

ഇന്ത്യയുടെ വരവ്

ചൈന വന്‍തോതില്‍ നിക്ഷേപം സൗദിയില്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും ചൈനയും സൗദിയും അടുത്ത ബന്ധം നിലനിര്‍ത്തുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇന്ത്യ കൂടി വരുന്നത് സംശയത്തോടെയാണ് ചൈന കാണുന്നത്.

അമേരിക്കയുടെ ഭയം

അമേരിക്കയുടെ ഭയം

അമേരിക്കക്ക് ഇന്ത്യ-സൗദി ബന്ധത്തില്‍ എന്താണ് പ്രശ്‌നം. ഇറാനാണ് അമേരിക്കയുടെ വിഷയം. ഇറാനുമയി ഇന്ത്യ അടുത്ത ബന്ധമാണ്. ഇസ്രായേലുമായും ഇന്ത്യക്ക് ബന്ധമുണ്ട്. ഇപ്പോള്‍ സൗദിയുമായും അടുത്താല്‍ പശ്ചിമേഷ്യയില്‍ അമേരിക്ക തുടരുന്ന നയത്തിന് തിരിച്ചടി ലഭിക്കുമോ എന്നാണ് അമേരിക്കയുടെ ആശങ്ക.

ഇറാന്‍ പ്രസിഡന്റ് ദില്ലിയില്‍

ഇറാന്‍ പ്രസിഡന്റ് ദില്ലിയില്‍

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യാഴാഴ്ച ദില്ലിയിലെത്തുന്നുണ്ട്. ഈ സന്ദര്‍ശനവും അമേരിക്കയെ അലട്ടുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധം സൂക്ഷിക്കരുതെന്നാണ് അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇന്ത്യ അതത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല.

English summary
Saudi King’s Visit to Strengthen India-Saudi Arabia Relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X