സൗദി: വിദേശികളുടെ ആശ്രിതര്‍ക്ക് 1200 റിയാല്‍ ഫീസ്, നിര്‍ദ്ദേശം ജൂലൈ മുതല്‍ പ്രാബല്യത്തില്‍!!!

  • By: Sandra
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ താമസിയ്ക്കുന്ന വിദേശികളുടെ ആശ്രിതര്‍ക്ക് ഫീസ് ഈടാക്കാനുള്ള നിര്‍ദേശവുമായി സൗദി. സൗദി സര്‍ക്കാര്‍ പാസ് പോര്‍ട്ട് വിഭാഗത്തിനാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ജൂലൈ മുതലായിരിക്കും ഫീസ് ഈടാക്കുക. ഒരു വ്യക്തിയ്ക്ക് പ്രതിമാസം 100 റിയാല്‍ വച്ച് 1200 റിയാലാണ് ലെവി ഇനത്തില്‍ മുന്‍കൂറായി അടയ്‌ക്കേണ്ടത്.

ആശ്രിതര്‍ക്ക് ലെവി ഈടാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതായും ഒരു വ്യക്തിയ്ക്ക് 12,00 റിയാലാണ് നല്‍കേണ്ടതെന്നും ഉക്കാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബജറ്റില്‍ ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നിരുന്നില്ല.

 ഫീസ് എങ്ങനെ

ഫീസ് എങ്ങനെ

അടുത്ത ജൂലൈ മാസം മുതല്‍ പുതിയ ഇഖാമ അനുവദിക്കുമ്പോഴോ പഴയവ പുതുക്കുമ്പോഴോ ഒരു വര്‍ഷത്തേയ്ക്കുള്ള ഫീസ് മുന്‍കൂറായി നല്‍കുകയാണ് വേണ്ടത്.

 വര്‍ധനവ് എപ്പോള്‍

വര്‍ധനവ് എപ്പോള്‍

നിലവില്‍ പ്രതിമാസം 100 റിയാല്‍ വച്ച് 1200 റിയാലാണ് മുന്‍കൂറായി അടയ്‌ക്കേണ്ടത് എന്നാല്‍ 2018ല്‍ ഈ തുകയുടെ ഇരട്ടിയും 2019ല്‍ മൂന്നിരട്ടിയുമായി വര്‍ധിക്കും. 2020 എത്തുന്നതോടെ ആദ്യത്തെ തുകയുടെ നാലിരട്ടിയാണ് പ്രവാസികള്‍ ആശ്രിതര്‍ക്കുള്ള ഫീസിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടിവരിക.

വിദേശികള്‍ക്ക് മാത്രം

വിദേശികള്‍ക്ക് മാത്രം


ഓരോ സ്ഥാപനങ്ങളിലും സ്വദേശികളെക്കാല്‍ അധികമുള്ള ഓരോ വിദേശികളായ തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ അടയ്ക്കാറുള്ള 2400 റിയാല്‍ നല്‍കുന്നത് 2017ന്റെ അവസാനം വരെ സ്വീകരിക്കണമെന്നും സൗദി പാസ് പോര്‍ട്ട് വിഭാഗത്തിന് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വര്‍ക്ക് പെര്‍മിറ്റ് എടുക്കുകയോ പുതുക്കുകയോ ചെയ്യുമ്പോഴാണ് ഈ തുക ഈടാക്കുക.

ലെവി ആര്‍ക്കെല്ലാം

ലെവി ആര്‍ക്കെല്ലാം

സൗദിയില്‍ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് ആശ്രിതര്‍ക്ക് ലെവി ഈടാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരും ഭാര്യമാരും ലെവിയുടെ പരിധിയില്‍ ഉള്‍പ്പെടില്ല എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

English summary
Media report says Saudi Arabia to introduce monthly fee for dependents of expats.
Please Wait while comments are loading...