സൗദിയില്‍ കോടീശ്വരന്‍മാര്‍ ഇല്ല; പുതിയ പട്ടികയില്‍ എല്ലാവരും പുറത്ത്, ബിന്‍ തലാല്‍ പാപ്പരായോ?

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ കോടീശ്വരന്‍മാരുടെ കേന്ദ്രമായിരുന്നു ഏതാനും നാളുകള്‍ മുമ്പ് വരെ. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. എടുത്തുപറയാന്‍ പോന്ന കോടീശ്വരന്‍മാര്‍ സൗദിയില്‍ ഇല്ല. ലോക കോടീശ്വരന്‍മാരുടെ കൂട്ടത്തില്‍ എടുത്തു പറയുന്ന വ്യക്തിയായിരുന്നു സൗദിയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് പുറംലോകത്തിന് അറിയാന്‍ വഴിയില്ല. എല്ലാം സംഭവിച്ചത് കഴിഞ്ഞ നവംബറിലെ കൂട്ട അറസ്റ്റിന് ശേഷമാണ്. എന്താണ് സൗദിയിലെ പഴയ കോടീശ്വരന്‍മാരുടെ അവസ്ഥ. പുതിയ വാര്‍ത്തകള്‍ക്കുണ്ടായ സാഹചര്യം വിശദീകരിക്കാം...

കോടീശ്വരന്‍മാരുടെ പട്ടിക

കോടീശ്വരന്‍മാരുടെ പട്ടിക

ഫോബ്‌സ് മാസിക എല്ലാ വര്‍ഷവും ലോക കോടീശ്വരന്‍മാരുടെ പട്ടിക പുറത്തുവിടാറുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടികയില്‍ സൗദിയില്‍ നിന്ന് പത്ത് പ്രമുഖരുമുണ്ടായിരുന്നു. അതില്‍ പ്രമുഖനായിരുന്നു ബിന്‍ തലാല്‍ രാജകുമാരന്‍.

ഒരാള്‍ പോലുമില്ല

ഒരാള്‍ പോലുമില്ല

എന്നാല്‍ പുതിയ പട്ടിക ഇപ്പോള്‍ ഫോബ്‌സ് പുറത്തുവിട്ടിരിക്കുന്നു. അതില്‍ ഒരാള്‍ പോലും സൗദിയില്‍ നിന്നില്ല. ഒരു വര്‍ഷത്തിനിടയ്ക്ക് എന്താണ് സൗദിയിലെ കോടീശ്വരന്‍മാര്‍ക്ക് സംഭവിച്ചത്.

ബിന്‍ തലാലിന്റെ അവസ്ഥ

ബിന്‍ തലാലിന്റെ അവസ്ഥ

ലോക കോടീശ്വരന്‍മാരില്‍ പത്താമനായിരുന്നു ബിന്‍ തലാല്‍ രാജകുമാരന്‍. സൗദി രാജകുടുംബാംഗമമായ ഇദ്ദേഹത്തിന് ലോകത്തിന്റെ എല്ലാ മേഖലകളിലും നിക്ഷേപമുണ്ട്. ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ്, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം.

കൂട്ട അറസ്റ്റിന് ശേഷം

കൂട്ട അറസ്റ്റിന് ശേഷം

ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള 300ഓളം പ്രമുഖരെ സൗദിയില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. അഴിമതി വിരുദ്ധ ഏജന്‍സിയാണ് പിടികൂടിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതിയിലുള്ളതാണ് ഈ ഏജന്‍സി.

പണം നല്‍കി മോചിതരായി

പണം നല്‍കി മോചിതരായി

അറസ്റ്റിന് ശേഷം മൂന്ന് മാസം സൗദി വ്യവസായികള്‍ തടവില്‍ കഴിയേണ്ടി വന്നു. അഴിമതി നടത്തിയെന്ന് കണ്ടെത്തിയ തുക തിരിച്ചടച്ചതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത് എന്ന് വാര്‍ത്തയുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍

ഏറ്റവും കൂടുതല്‍

ബിന്‍ തലാല്‍ രാജകുാമരനാണ് ഏറ്റവും കൂടുതല്‍ പണം തിരിച്ചടയ്‌ക്കേണ്ടി വന്നതത്രെ. 600 കോടി ഡോളറാണ് ഇദ്ദേഹത്തോട് തിരിച്ചടയ്ക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടത്. ഇദ്ദേഹം അടച്ചുവെന്നും ഇല്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സാഹചര്യം മാറി

സാഹചര്യം മാറി

ഈ സാഹചര്യം നിലനില്‍ക്കവെയാണ് ഫോബ്‌സ് കോടീശ്വരന്‍മാരുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ സൗദിയില്‍ നിന്നൊരാള്‍ പോലും ഇല്ലാത്തതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. എന്തു പറ്റി സൗദിയിലെ കോടീശ്വരന്‍മാര്‍ക്ക്.

വിവരങ്ങള്‍ ലഭിച്ചില്ലെന്ന്

വിവരങ്ങള്‍ ലഭിച്ചില്ലെന്ന്

സൗദിയിലുള്ളവരുടെ ആസ്തി വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ഫോബ്‌സ് നല്‍കുന്ന വിശദീകരണം. അഴിമതി വിരുദ്ധ അറസ്റ്റിന് ശേഷം ഇവരുടെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും ഫോബ്്‌സ് മാസിക വിശദീകരിക്കുന്നു.

10000 കോടിയിലധികം ഡോളര്‍

10000 കോടിയിലധികം ഡോളര്‍

അറസ്റ്റിലായ മൊത്തം പേരില്‍ നിന്ന് സൗദി ഭരണകൂടം തിരിച്ചുപിടിച്ചത് 10000 കോടിയിലധികം ഡോളറാണ്. എന്നാല്‍ ഓരോ വ്യക്തികളില്‍ നിന്നും എത്ര പിടിച്ചുവെന്ന് സൗദി ഭരണകൂടം വിശദമായിക്കിയിട്ടില്ല.

ഇത്തവണയും ശ്രമിച്ചു

ഇത്തവണയും ശ്രമിച്ചു

സൗദിയിലെ കോടീശ്വരന്‍മാരെ കുറിച്ച് എല്ലാവര്‍ഷവും തിരക്കുന്ന പോലെ ഇത്തവണയും അറിയാന്‍ ശ്രമിച്ചിരുന്നുവെന്ന് ഫോബ്‌സ് പറയുന്നു. പക്ഷേ, സൗദിയില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലത്രെ. തുടര്‍ന്നാണ് സൗദിയിലെ പ്രമുഖര്‍ ഇല്ലാതെ പട്ടിക പുറത്തിറക്കിയത്.

യാത്രാ നിയന്ത്രണം

യാത്രാ നിയന്ത്രണം

ബിന്‍ തലാല്‍ മോചിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഒന്നും പുറത്തുവന്നിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടും മുമ്പ് ആഗോള തലത്തില്‍ മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമയിരുന്നു ബിന്‍ തലാല്‍. പക്ഷേ, യാത്രകള്‍ക്ക അദ്ദേഹത്തിന് നിയന്ത്രണമുണ്ടെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Missing billionaires: Saudis disappear from Forbes list

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്