സൗദിയില്‍ സ്ത്രീയുടെ തലവെട്ടി ശിക്ഷ നടപ്പാക്കി, പ്രതിഷേധം വ്യാപകം
റിയാദ്: സൗദിയില്‍ യുവതിയെ പരസ്യമായി തലവെട്ടി കൊന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വളര്‍ത്തു മകളെ കൊന്നുവെന്ന് കുറ്റത്തിനാണ് ലൈല അബ്ദുള്‍ മുതാലെബ് ബാസ്സിം എന്ന യുവതിയെ പരസ്യമായി തലവെട്ടി കൊന്നത്. നിരത്തിലൂടെ വലിച്ചിഴച്ച് കൊണ്ടു പോയാണ് യുവതിയെ കൊന്നത്. ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ലഭ്യമല്ലാതായി.
താന്‍ ആരെയും കൊന്നിട്ടില്ല എന്ന ലൈല ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് യുവതിയുടെ വധശിക്ഷ നടപ്പാക്കിയത്. നാല് പൊലീസുകാര്‍ ചേര്‍ന്നാണ് ഇവരെ നിരത്തിലൂടെ വലിച്ചഴച്ച് കൊണ്ടുപോയത്. ഏഴ് വയസുകാരിയായ വളര്‍ത്തു മകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്ന് ആരോപിച്ചാണ് യുവതിയെ കൊന്നത്.

എന്നാല്‍ വധശിക്ഷയ്ക്ക് വിധേയയാക്കുമ്പോഴും താന്‍ ആരെയും കൊന്നിട്ടില്ലെന്ന് യുവതി ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. വാള്‍ കൊണ്ട് തലവെട്ടി മാറ്റിയാണ് ശിക്ഷ നടപ്പാക്കിയത്. സംഭവത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പൈശാചികമായ രീതയില്‍ കൊല്ലുന്നതിനെതിരെയാണ് പ്രതിഷേധം. സ്ത്രീയ്ക്ക് വേദന സംഹാരികളെങ്കിലും നല്‍കാമായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപിച്ച് ആയിരം ചാട്ടയടിയ്ക്കും പത്ത് വര്‍ഷം തടവിനും വിധിയ്ക്കപ്പെട്ട ബ്‌ളോഗര്‍ റയ്ഫ് ബദാവിയുടെ മോചനത്തിന് വേണ്ടിയും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് റയ്ഫിന് ചാട്ടയടി നല്‍കുന്നത് നീട്ടി വച്ചു.












Click it and Unblock the Notifications