കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കുഞ്ഞുങ്ങളോടും കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത, ജയിലിലെ കാഴ്ച ഞെട്ടിയ്ക്കുന്നത്

കയ്യിലുള്ള മരുന്ന് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു ഡ്രഗ്സ് ആന്റ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ജയിലിലടച്ചതെന്നാണ് സൂചന

  • By Sandra
Google Oneindia Malayalam News

ദമാം: മരുന്നുമായി സൗദിയിലെത്തിയ അമ്മയെയും മൂന്നുവയസ്സുകാരനെയും പിടികൂടി ജയിലിലടച്ചു. മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി സൗദിയിലുള്ള ഭര്‍ത്താവിനടുത്തേക്ക് പോയ യുവതിയും മകനുമാണ് പിടിയിലായത്. യുവതിയുടെ പക്കലുള്ള മരുന്ന് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു ഡ്രഗ്സ് ആന്റ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ജയിലിലടച്ചതെന്നാണ് സൂചന.

ജയിലിലടച്ച കുഞ്ഞിനെ പിന്നീട് വിട്ടയച്ചെങ്കിലും അമ്മയെ ജയിലിനുള്ളില്‍ത്തന്നെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള യുവതിയുടെ ചികിത്സാറിപ്പോര്‍ട്ട് സൗദിയിലെ ഇന്ത്യന്‍ എംബസിയ്ക്ക് തകൈമാറിയിട്ടുണ്ട്. ഇത് സൗദി അധികൃതര്‍ക്ക് കൈമാറുന്നതോടെ നിയമനടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

അമ്മയും മകനും

അമ്മയും മകനും

കോട്ടയം ചങ്ങനശ്ശേരി സ്വദേശിനി ഹിസാന ഹുസൈനും മൂന്നുവയസ്സുകാരനായ മകനെയുമാണ് സൗദി പിടികൂടി ജയലിലിടച്ചത്. കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് യുവതിയും മകനും സൗദിയിലേക്ക് തിരിച്ചത്.

നാര്‍ക്കോടിക്‌സിന്റെ വലയില്‍

നാര്‍ക്കോടിക്‌സിന്റെ വലയില്‍

മൂന്നു വര്‍ഷത്തോളമായി മസ്തിഷ്‌ക രോഗത്തിനുള്ള ചികിത്സയിലാണ് നര്‍ക്കോട്ടിക്‌സ് അധികൃതര്‍ പിടി കൂടിയ ഹിസാന ഹുസൈന്‍. കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ മേല്‍നോട്ടത്തിലുള്ള ചികിത്സയിലാണ് യുവതി.

ഡോക്ടറുടെ നിര്‍ദ്ദേശം

ഡോക്ടറുടെ നിര്‍ദ്ദേശം

സൗദിയിലേക്ക് പോകുന്നത് കണക്കിലെടുത്ത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആറ് മാസത്തേക്കുള്ള മരുന്നുമായാണ് ഹിസാന യാത്ര തിരിച്ചത്. എന്നാല്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയ യുവതി നര്‍ക്കോട്ടിക്‌സ് അധികൃതരുടെ പിടിയിലാവുകയായിരുന്നു.

എംബസി ഇടപെട്ടു

എംബസി ഇടപെട്ടു

കേരളത്തില്‍ നിന്നുള്ള യുവതിയുടെ ചികിത്സാ റിപ്പോര്‍ട്ട് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയ്ക്ക് അയച്ചുനല്‍കുകയായിരുന്നു. ചികിത്സാറിപ്പോര്‍ട്ടിനൊപ്പം ന്യൂറോ സ്‌പെഷ്യലിസ്റ്റിന്റെ ഡോക്ടറുടെ സത്യവാങ്മൂലവും ഉടന്‍തന്നെ എംബസി സൗദി അധികൃതര്‍ക്ക് കൈമാറും.

പരിഹാരത്തിന് മന്ത്രാലയം

പരിഹാരത്തിന് മന്ത്രാലയം

യുവതിയെ ജയിലില്‍ അടച്ചതോടെ വിദേശകാര്യ മന്ത്രാലയത്തെയും വിവരമറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിന് വേണ്ടി സൗദിയിലേക്ക് മരുന്ന് കൊണ്ടുവരുന്നതിന് കര്‍ശന വിലക്കുകള്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും മരുന്ന് കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണമാണ് നിലവിലുള്ളത്.

English summary
Saudi Arabia: Reports says put mother and kid in jail over medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X