കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി; വമ്പന്‍ തീരുമാനം, പ്രവേശനത്തിന് ആ നിബന്ധന ഇല്ല

Google Oneindia Malayalam News

റിയാദ്: കൊവിഡ് മഹാമാരിക്കെതിരെയുള്ള എല്ലാ നിയന്ത്രണങ്ങളും അടുത്തിടെ എടുത്തുകളഞ്ഞതിനാല്‍, കൊവിഡ് വാക്‌സിനേഷന്‍ ആവശ്യമില്ലാതെ തന്നെ പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാനും പുറത്തേക്ക് പോകാനും കഴിയുമെന്ന് സൗദി അറേബ്യ അറിയിച്ചു. രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിന്, പ്രവാസികള്‍ക്ക് സാധുവായ വിസകളും പാസ്പോര്‍ട്ടുകളും ഉണ്ടായിരിക്കണമെന്നും അവര്‍ പോകുന്ന രാജ്യങ്ങളിലെ പ്രവേശന നിബന്ധനകള്‍ പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

1

പ്രവാസികള്‍ക്ക് കോവിഡിനെതിരെ വാക്‌സിനേഷന്‍ എടുക്കേണ്ട ആവശ്യമില്ലാതെ സൗദി അറേബ്യയിലേക്ക് മടങ്ങാം, എന്നാല്‍ സാധുവായ വിസകളും റെസിഡന്‍സി ഐഡികളും ഉണ്ടായിരിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ഏകദേശം 34.8 ദശലക്ഷം വരുന്ന പ്രവാസി സമൂഹമുള്ള രാജ്യമാണ് സൗദി അറേബ്യ. പുതിയ തീരുമാനം പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാകുന്നതാണ്.

2

അതേസമയം, കഴിഞ്ഞ ആഴ്ചയാണ് സൗദി അറേബ്യ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇവന്റുകള്‍, പൊതുഗതാഗതം അല്ലെങ്കില്‍ വിമാനങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പാന്‍ഡെമിക് വിരുദ്ധ നടപടികളും കഴിഞ്ഞ ആഴ്ച രാജ്യം പിന്‍വലിച്ചിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആഴചകള്‍ക്ക് മുമ്പ് കൊവിഡ് കേസുകള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും കേസുകള്‍ കുറയുന്ന സാഹചര്യമാണ് നിലനില്‍്ക്കുന്നത്.

3

ഇതിനിടെ, ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ആശ്വാസമാകുന്ന ഒരു റിപ്പോര്‍ട്ട് സൗദി അറേബ്യയില്‍ നിന്നും പുറത്തുവന്നിരുന്നു. ജി സി സി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി വിസ രഹിത യാത്ര അനുവദിക്കുമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

4

യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സാധുതയുള്ള റെസിഡന്റ് പെര്‍മിറ്റും തൊഴില്‍ വിസയും ഉള്ളവര്‍ക്കായിരിക്കും വിസയില്ലാതെ സൗദിയില്‍ പ്രവേശനാനുമതി ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

5

ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിയമം തയ്യാറായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൗദി ടൂറിസം മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ ഉദ്ദരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസ ഇല്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനും ഉംറ ചെയ്യാനും ഇതോടെ അനുമതി ലഭിച്ചേക്കും. എന്നാല്‍ ഹജ്ജിന് അനുമതിയുണ്ടാവില്ല.

English summary
Saudi Arabia says expatriates can enter and leave country without the need for Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X