കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പരിഷ്‌കാരവുമായി സൗദി അറേബ്യ; പ്രവാസികള്‍ ശ്രദ്ധിക്കണം, ഫിംഗര്‍ പ്രിന്റ് പരീക്ഷണം തുടങ്ങി

Google Oneindia Malayalam News

റിയാദ്: വിസാ നടപടകളില്‍ തുടര്‍ച്ചയായി പുതിയ പരിഷ്‌കാരം നടപ്പാക്കുകയാണ് സൗദി അറേബ്യ. പേഴ്‌സണല്‍ വിസിറ്റ് വിസ അനുവദിച്ചതിന് പുറമെ, വിസ ലഭിക്കാന്‍ ഫിംഗര്‍ പ്രിന്റ് പതിപ്പിക്കണമെന്ന നിബന്ധന വരികയാണ്. ഘട്ടങ്ങളായിട്ടാണ് ഈ തീരുമാനം നടപ്പാക്കാന്‍ പോകുന്നത്.

ഇതുസമാബന്ധപ്പെട്ട ആദ്യ പ്രഖ്യാപനം വന്നുകഴിഞ്ഞു. സൗദി പൗരന്മാരുമായി അടുപ്പമുള്ളവരെയാണ് പേഴ്‌സണല്‍ വിസിറ്റ് വിസയ്ക്ക് പരിഗണിക്കുക. ഈ രണ്ട് കാര്യങ്ങളെ കുറിച്ചും ഇതുവരെ ലഭിച്ച വിവരങ്ങള്‍ വിശദീകരിക്കാം...

1

ഉംറ വിസ അനുവദിക്കുന്നതിനാണ് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ നിബന്ധന. ഉംറ വിസ ഓണ്‍ലൈനില്‍ അനുവദിക്കുമ്പോള്‍ കൃത്രിമത്വം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണിത്. ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

2

ബ്രിട്ടന്‍, ടുണീഷ്യ, കുവൈത്ത്, ബംഗ്ലാദേശ്, മലേഷ്യ എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. സൗദിയിലെത്തിയാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനാണിത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സൗദിയിലെത്തുന്നവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എളുപ്പം നിര്‍വഹിക്കാനും സാധിക്കുമെന്നും മന്ത്രാലയം പറയുന്നു.

3

സൗദി വിസ ബയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ശേഷം ഏത് തരം വിസയാണ് എന്ന് തിരഞ്ഞെടുക്കണം. വ്യക്തിയെ തിരിച്ചറിയുന്നതിന് പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് മുഖത്തിന്റെ ഫോട്ടോ എടുക്കണം. പാസ്‌പോര്‍ട്ടിലെ ചിത്രവുമായി താരതമ്യം ചെയ്യാനാണിത്. അവസാനം ക്യാമറ ഉപയോഗിച്ച് പത്ത് വിരലുകളും സ്‌കാന്‍ ചെയ്യണമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിക്കുന്നു.

4

ഉംറ വിസ ആവശ്യപ്പെടുന്ന അഞ്ച് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഫിംഗര്‍ പ്രിന്റ് സംവിധാനം ആദ്യം നടപ്പാക്കുന്നത്. ഘട്ടങ്ങളായി മറ്റു രാജ്യങ്ങളെയും ഈ പരിധിയില്‍ കൊണ്ടുവരും. ഓണ്‍ലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കുന്ന വേളയില്‍ പല തിരിമറികള്‍ക്കും സാധ്യതയുണ്ട്. ഇത്തരം തിരിമറികള്‍ ഇല്ലാതാക്കാനാണ് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

5

സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് പേഴ്‌സണല്‍ വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സൗദി പൗരന്മാര്‍ക്ക് അവരുടെ വിദേശികളായ സുഹൃത്തുക്കളെ ഈ വിസയുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ കൊണ്ടുവരാം.

6

പേഴ്‌സണല്‍ വിസ എടുത്ത വ്യക്തിക്ക് സൗദിയിലെ മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാം. ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്താം. മദീനയില്‍ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ വഴിയാണ് പേഴ്‌സണല്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കാം.

ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍... താരം ആത്മീയതയിലേക്ക് നീങ്ങുന്നോ എന്ന് നെറ്റിസണ്‍സ്ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍... താരം ആത്മീയതയിലേക്ക് നീങ്ങുന്നോ എന്ന് നെറ്റിസണ്‍സ്

7

സൗദിയിലെത്തുന്ന സുഹൃത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റിലെ ഫോമില്‍ പൂരിപ്പിച്ച് നല്‍കണം. ശേഷം പേഴ്‌സണല്‍ വിസിറ്റ് വിസ ഡോക്യുമെന്റ് ഇഷ്യു ചെയ്യും. സ്റ്റാറ്റസ് അറിയാന്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ് തുകയും അടയ്‌ക്കേണ്ടി വരും. രേഖകളുമായി സൗദി എംബസിയിലെത്തി വിസ സ്റ്റാമ്പിങ് കഴിഞ്ഞാല്‍ സൗദിയിലേക്ക് വരാന്‍ സാധിക്കും. 2030 ആകുമ്പോഴേക്കും വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് സൗദി പ്രതീക്ഷിക്കുന്നുണ്ട്.

പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യംപെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

English summary
Saudi Arabia Trending News: Fingerprint Registration Starts for Umrah Visa from These 5 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X