കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ദിവസത്തിനിടെ 7000 നിയമലംഘകര്‍ രാജ്യം വിട്ടു, ഇനി പൊതുമാപ്പുണ്ടാകില്ലെന്ന് സൗദി

ഇനിയൊരു പൊതുമാപ്പുണ്ടാകില്ലെന്ന് സൗദി അറേബ്യന്‍ പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ.

  • By Akhila
Google Oneindia Malayalam News

റിയാദ്: ഇനിയൊരു പൊതുമാപ്പുണ്ടാകില്ലെന്ന് സൗദി അറേബ്യന്‍ പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. റിയാദ് മലസിലെ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യം വിട്ടതായും സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു. അനധികൃത വിസയില്‍ തങ്ങി രാജ്യത്തേക്ക് കടന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാകിസ്താനില്‍ നിന്നാണ്. രാണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നും പാസ്‌പോര്‍ട്ട് മേധാവി പറഞ്ഞു.

saudi-05

തൊഴില്‍ വിസകളിലെത്തി നിയമലംഘകരായി കഴിയുന്നതിനേക്കാള്‍ തീര്‍ത്ഥാടനം, ബിസിനസ്, സന്ദര്‍ശനം ആവശ്യങ്ങള്‍ക്കായി വിസകളിലെത്തി കാലവധി കഴിഞ്ഞും അനധികൃതമായി കഴിഞ്ഞവരാണ് രാജ്യവിട്ടത്. നിയമലംഘകര്‍ക്കുള്ള അവാസന താക്കീദാണ് ഇതെന്നും ഇനിയും അനധികൃത വിസയില്‍ കഴിയുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുക്കുമെന്നും സുലൈമാന്‍ അല്‍ യഹി അറിയിച്ചു.

സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ നിയമലംഘകര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് തടയില്ല. എന്നാല്‍ അപ്പോയിന്‍മെന്റില്ലാതെ പാസ്‌പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ഇപ്പോള്‍ അനുവദിക്കില്ല.

English summary
Saudi Arabia visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X