പ്രണയ ദിനത്തിന് സൗദി പണ്ഡിതന്റെ പിന്തുണ; വിലക്കിന്റെ ലോകത്ത് വെളിച്ചം, പക്ഷേ ഒരു നിബന്ധന

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയടിക്കുന്ന വേളയാണിത്. ആഘോഷങ്ങള്‍ ആഘോഷങ്ങളായി മാത്രം കാണാന്‍ രാജ്യത്തെ മതപണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്യുകയാണ്. ഫെബ്രുവരി 14ന് ആഘോഷിക്കപ്പെടുന്ന പ്രണയ ദിനത്തിന് എന്താ കുഴപ്പം എന്നാണ് സൗദിയിലെ പ്രമുഖ പണ്ഡിതന്‍ ചോദിച്ചിരിക്കുന്നത്. ഏറെ കാലം സൗദിയില്‍ വിലക്കുണ്ടായിരുന്നതാണ് പ്രണയദിനാഘോഷം. എന്നാല്‍ പരിഷ്‌കരണത്തിന്റെ പാത സൗദി സ്വീകരിച്ചിരിക്കുന്നു. സ്ത്രീകള്‍ അബായ ധരിക്കുന്നത് നിര്‍ബന്ധമല്ല എന്ന് കഴിഞ്ഞദിവസം ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിലപാട് വാര്‍ത്തയാകുന്നത്...

സൗദി അറേബ്യ തന്നെ നമ്പര്‍ വണ്‍; അമേരിക്കയെ മലര്‍ത്തിയടിച്ചു; പുതിയ കരാര്‍, അരാംകോയിലും നിക്ഷേപം

ഗുണപരമായ ആഘോഷം

ഗുണപരമായ ആഘോഷം

പ്രണയദിനം ഗുണപരമായ ഒരു ആഘോഷമായി എടുത്താല്‍ മതിയെന്നാണ് അഹ്മദ് ഖാസിം അല്‍ ഗംദി അഭിപ്രായപ്പെട്ടത്. ആഘോഷത്തില്‍ കുഴപ്പമൊന്നുമില്ല. പ്രണയ ദിനം കുഴപ്പമല്ല എന്ന് പറയാന്‍ കാരണമുണ്ടെന്ന് പണ്ഡിതന്‍ വിശദീകരിച്ചു.

മത ആഘോഷമില്ല

മത ആഘോഷമില്ല

ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ആഘോഷമല്ല പ്രണയദിനം. അതുകൊണ്ടാണ് കുഴപ്പമില്ല എന്ന് പറയാന്‍ കാരണം. മക്ക മതകാര്യ പോലീസിന്റെ മുന്‍ മേധാവിയാണ് അഹ്മദ് ഖാസിം.

നിയമത്തിന് എതിരല്ല

നിയമത്തിന് എതിരല്ല

ഇസ്ലാമിന്റെ അടിസ്ഥാന നിയമം ശരീഅയാണ്. അതിന് എതിരല്ല പ്രണയദിനാഘോഷം. പിന്നെ എന്തിന് എതിര്‍ക്കപ്പെടണം. അല്‍ അറബിയ്യ ടെലിവിനാണ് പണ്ഡിതന്റെ നിലപാട് പുറത്തുവിട്ടത്. സൗദിയുടെ ചാനലാണ് അല്‍ അറബിയ്യ.

വസ്ത്രധാരണം

വസ്ത്രധാരണം

രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയിലും മാറ്റം വേണമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. എന്നാല്‍ സ്ത്രീകള്‍ ധരിക്കുന്ന അയഞ്ഞ വസ്ത്രമായ അബായ ധരിക്കല്‍ നിര്‍ബന്ധമില്ലെന്നാണ് പണ്ഡിതന്റെ അഭിപ്രായം.

പണ്ഡിത സഭാഗം

പണ്ഡിത സഭാഗം

ശൈഖ് അബ്ദുല്ല അല്‍ മുത്ലഖ് ആണ് ഇക്കാര്യം പറഞ്ഞത്. സൗദി പണ്ഡിത സഭയില്‍ അംഗമാണ് ശൈഖ് അബ്ദുല്ല. സൗദിയിലെ സ്ത്രീകള്‍ ശരീരം മൊത്തം മറച്ചാണ് സാധാരണ പുറത്തിറങ്ങാറ്. ചിലര്‍ മുഖവും മുന്‍കൈയ്യും വെളിയില്‍ കാണിക്കാറുണ്ട്. അയഞ്ഞ വസ്ത്രമാണ് സാധാരണ സ്ത്രീകള്‍ ധരിക്കാറ്.

അടിച്ചേല്‍പ്പിക്കരുത്

അടിച്ചേല്‍പ്പിക്കരുത്

അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ശൈഖ് അബ്ദുല്ല ഒരു റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതി. അബായ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലോകത്തെ 90 ശതമാനം സ്ത്രീകളും അബായ ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ അബായ ധരിക്കണമന്ന് സൗദിയില്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. സഭ്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

ലഭിക്കുന്ന സൂചനകള്‍

ലഭിക്കുന്ന സൂചനകള്‍

സൗദിയിലെ മുതിര്‍ന്ന പണ്ഡിതനായി കണക്കാക്കുന്ന വ്യക്തിയാണ് ശൈഖ് അബ്ദുല്ല. അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത് സ്ത്രീകള്‍ക്ക് വസ്ത്ര ധാരണത്തില്‍ ഇളവ് ലഭിക്കാന്‍ പോകുന്നുവെന്ന സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വ്യാപക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ പുതിയ അഭിപ്രായവും പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

English summary
Saudi cleric endorses Valentine's Day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്