കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്പത്തിക പ്രതിസന്ധി; നിര്‍മ്മാണ മേഖലയിലെ പ്രവാസികളെ സൗദി പിരിച്ച് വിടുന്നു?

  • By ജാനകി
Google Oneindia Malayalam News

റിയാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സൗദിയിലെ നിര്‍മ്മാണ് മേഖലയും പ്രതിസന്ധിയില്‍. വന്‍കിട കരാര്‍ കമ്പനികള്‍ പലതും തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. സൗദി അരാംകോ, സാബിക്, സദാര, റോയല്‍ കമ്മീഷന്‍ തുടങ്ങിയവ നൂറിലധികം കരാറുകളാണ് നിര്‍ത്തിവെച്ചിരിയ്ക്കുന്നത്. കരാറുകള്‍ പ്രതീക്ഷിച്ച് പുതുതായി തൊഴിലാളികളെ എത്തിച്ച പല കമ്പനികളും പ്രതിസന്ധിയിലാണ്.

നിലവിലെ പ്രശ്‌നങ്ങളും തൊഴിലാളികളെ പിരിച്ച് വിടേണ്ടി വരുന്ന സാഹചര്യവുമൊക്കെ സംബന്ധിച്ച് കമ്പനികളുടെ കൂടടായ്മ ദമാം ചേംബര്‍ ഓഫ് കൊമേഴ്‌സിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്ത് സ്വകാര്യ കരാറുകളില്‍ 47 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്ന അഞ്ഞൂറിലേറെ കോണ്‍ട്രാക്ടിംഗ് കമ്പനികളെ ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.

Saudi Arabia

കരാര്‍ കമ്പനികളായ സൗദി ബിന്‍ലാദന്‍, സൗദി ഓജര്‍ എന്നിവിടങ്ങളില്‍ പിരിഞ്ഞ് പോകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് എന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ് നല്‍കി ഫൈനല്‍ എക്‌സിറ്റ് അനുവദിയ്ക്കുന്നുണ്ട്. പല കമ്പനികളിലും മൂന്ന് മാസത്തിലേറെയായി ശമ്പള വിതരണം മുടങ്ങിയിരിയ്ക്കുകയാണ്. വലിയ ശമ്പളം പറ്റുന്ന ഉയര്‍ന്ന തസ്തികയില്‍ ഉള്ളവരെ ആദ്യഘട്ടത്തില്‍ പിരിച്ച് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

English summary
Saudi construction firms to cut jobs due to Financial Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X