കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനുള്ള സൗദിയുടെ സഹായം 540 മില്ല്യന്‍ ഡോളറാക്കി ഉയര്‍ത്തി

Google Oneindia Malayalam News

റിയാദ്: യമനിന്റെ പുനരുദ്ധാരണത്തിനായുള്ള സഹായ ധനം നേരത്തെ പ്രഖ്യാപിച്ചിരുന്ന 274 മില്ല്യന്‍ ഡോളറില്‍ നിന്നും 540 മില്ല്യന്‍ ഡോളര്‍ ആക്കി ഉയര്‍ത്തിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും മാനുഷിക സഹായങ്ങള്‍ക്കുമായുള്ള ''കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ വര്‍ക്ക് '' എന്ന പുതിയ പദ്ധതിയുടെ ശിലാ സ്ഥാപന ചടങ്ങിലാണു രാജാവ് ഇക്കാര്യം പറഞ്ഞത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും , അശരണരെ സംരക്ഷിക്കാനുമുള്ള മതാദ്ധ്യാപനം പിന്തുടര്‍ന്നു സൗദി നല്‍കി വരുന്ന ആഗോള സഹായങ്ങളുടെ ഒരു പിന്തുടര്‍ച്ചയാണു പുതിയ കേന്ദ്രമെന്നു ഉദ്ഘാടന വേളയില്‍ രാജാവ് പറഞ്ഞു.

salman-saudi-arabias-new-king

ലോകത്തെവിടെയും ആവശ്യമായ സഹായമെത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര കേന്ദ്രമായി ഇതു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗീകരാമുള്ള അന്താരാഷ്ട്ര സംഘടനകളുമായി യോജിച്ചായിരിക്കും റിലീഫ് സെന്റര്‍ പ്രവര്‍ത്തിക്കുക. യെമനിലെ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കയി റിലീഫ് കേന്ദ്രം പ്രത്യേകം ഊന്നല്‍ നല്‍കുമെന്നും രാജാവ് പറഞ്ഞു.

English summary
Saudi doubles Yemen aid pledge to 540 million dollars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X