സൗദിയില്‍ നിന്നു കളളപ്പണം കടത്താന്‍ ശ്രമം:ബസ് ഡ്രൈവര്‍ പിടിയില്‍, ഒടുവില്‍ കുറ്റസമ്മതം

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ഒന്നര ലക്ഷം റിയാലിന്റെ കളളപ്പണം സൗദിയില്‍ നിന്നു യു.എ.ഇയിലേക്കു കടത്തുന്നതിനുള്ള ശ്രമം അതിര്‍ത്തി ചെക് പോസ്റ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബസിനുളളില്‍ ഒളിപ്പിച്ച നിലയില്‍ 1,55,000 റിയാലാണ് കണ്ടെത്തിയത്. എന്‍ജിന്റ സമീപത്ത് പണം ഒളിപ്പിച്ചത് ഡ്രൈവര്‍ സമ്മതിച്ചതായി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍മുഹന്ന അറിയിച്ചു.

സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരും വരുന്നവരും സ്വര്‍ണവും കറന്‍സിയും ട്രാവലേഴ്സ് ചെക്കുകളും ഉള്‍പ്പെടെ 60,000 റിയാലില്‍ കൂടുതല്‍ കൈവശം സൂക്ഷിക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇതിന് പുറമേ കൂടുതല്‍ പണം കൈവശം വയ്ക്കുന്നവര്‍ കസ്റ്റംസില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

arrest

നിയമലംഘനം നടത്തുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതെല്ലാം ലംഘിച്ച് പണം കടത്താനുള്ള നീക്കമാണ് അറസ്റ്റില്‍ കലാശിച്ചത്.

English summary
Saudi:Driver arrested for carying balck money in bus.
Please Wait while comments are loading...