പെരുന്നാള്‍ ദിനത്തില്‍, ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ജിദ്ദ: പെരുന്നാള്‍ ദിനത്തില്‍ ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷറഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന എന്നിവരാണ് മരിച്ചത്. അപകത്തില്‍ ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുലൈസ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

 accident2

ഉംറ നിര്‍വ്വഹിച്ച് പള്ളിയില്‍ നിന്ന് മദീന സന്ദര്‍ശനത്തിനായി പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം ഗുലൈസ ജനറല്‍ ആശുപത്രയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ദമ്മാമില്‍ ടാക്‌സി ഡ്രൈവറായിരുന്നു അഷ്‌റഫ്, ഭാര്യയും മക്കളും വിസ്റ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതായിരുന്നു.

English summary
Saudi malayali died by accident.
Please Wait while comments are loading...