കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: 10വയസിന് താഴെയുള്ളവര്‍ ഹജ്ജ് ചെയ്യുന്നത് നിരോധിച്ചേക്കും

  • By Meera Balan
Google Oneindia Malayalam News

റിയാദ്: പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഹജ്ജ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സൗദി ആലോചിയ്ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മുതല്‍ ഹജ്ജ് ചെയ്യാന്‍ കുട്ടികളെ അനുവദിയ്ക്കില്ലെന്നാണ് സൂചന.

കനത്ത ചൂട്, ജനത്തിരക്ക് എന്നിവയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ഹജ്ജിനെത്തുന്ന കുട്ടികള്‍ അനുഭവിയ്ക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷയെ ബാധിയ്ക്കും ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കുട്ടികളെ ഹജ്ജ് ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ സൗദി തീരുമാനിയ്ക്കുന്നത്.

Mecca

സൗദിയില്‍ നിന്നും അടുത്തുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുമായിരുന്നു ആദ്യം കുട്ടികള്‍ കൂടുതലായെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ നിന്നും കുടുംബാംഗങ്ങളോടൊപ്പം കുട്ടികളും ഹജ്ജിനെത്തുന്ന പ്രവണത വര്‍ധിച്ചു.

കുട്ടികള്‍ക്ക് രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഈ കാലയളവില്‍ വളരെ കൂടുതലാണെന്ന് ഹജ്ജ് മന്ത്രാലയം വിലയിരുത്തുന്നു. ഹജ്ജ് മന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് മത നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും.

അല്‍ വാതാന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത വേനലില്‍ കുട്ടികളുമായി ഹജ്ജിനെത്തുന്നത് നിരോധിയ്ക്കപ്പെടാനാണ് സാധ്യത. കുടുംബാംഗങ്ങള്‍ ഹജ്ജിനെത്തുമ്പോള്‍ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരും ഇല്ലാത്തതും കുട്ടികളെ കൂട്ടി ഹജ്ജിനെത്താന്‍ പലരെയും പ്രേരിപ്പിയ്ക്കുന്നു.

English summary
Saudi Arabia discussions to ban children below 10 years of age from performing Hajj next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X