കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ വാഹനമോടിയ്ക്കട്ടേ, പ്രതിഷേധത്തിനൊപ്പം സൗദി രാജകുമാരിയും

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ എന്ന രാഷ്ട്രത്തിന്റെ പിറവിയില്‍ ഇന്നോളം സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ആഗോള തലത്തില്‍ പോലും ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഭരണകൂടം ഇവയൊന്നും കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. എന്നാല്‍ സ്ത്രീകള്‍ വാഹനമോടിയ്ക്കാന്‍ നടക്കുന്ന സമരങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഭരണകൂടത്തിനെതിരെ പ്രതിഷേധിയ്ക്കാനും ഇറങ്ങിത്തിരിച്ചിരിയ്ക്കുകയാണ് സൗദി രാജകുമാരിയായ അമീറ അല്‍ തവീല്‍.

സൗദി രാജുകുമാരനും ശതകോടീശ്വരനുമായ അല്‍വലീദ് ബിന്‍ തലാലിന്റെ മുന്‍ ഭാര്യായാണ് അമീറ. സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കുന്നതിനുള്ള അവകാശം അനുവദിയ്ക്കണമെന്ന് ആഗോള തലത്തില്‍ നടക്കുന്ന പല ചര്‍ച്ചകളിലും അമീറ ആവശ്യപ്പെടാറുണ്ട്. അടുത്തിടെ കാറോടിച്ചതിന് സൗദിയില്‍ ഒരു പ്രവര്‍ത്തകയ്ക്ക് 150 ചാട്ടയടിയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ രാജകുമാരിയുടെ തീരുമാനം എന്നതും ശ്രദ്ധേയം.

Amira Al Taweel

വാഹനോടിയ്ക്കാന്‍ കഴിയാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് തന്നെ പ്രതിമാസം വലിയൊരു തുക ശമ്പളമായി നല്‍കേണ്ടി വരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ സാധിച്ചാല്‍ ഈ തുക ലാഭിയ്ക്കാനാവും. സ്വന്തം രാജ്യത്ത് തനിയ്ക്ക് ഡ്രൈവറെ ഉപയോഗിയ്‌ക്കേണ്ടി വരുന്നു എന്നാല്‍ യൂറോപ്പിലും അമേരിയ്ക്കയിലുമൊക്കെ ആയിരുന്നപ്പോള്‍ മിനി കൂപ്പര്‍ ഓടിച്ചാണ് തന്റെ യാത്രകളെന്ന് രാജകുമാരി പറയുന്നു. ബൈക്കുകളോടുള്ള തന്റെ താത്പര്യവും അമീറ മറച്ചു വയ്ക്കുന്നില്ല.

സൗദിയില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടാന്‍ പാകത്തില്‍ ഒരു യുവതലമുറയുണ്ടെന്നും അധികനാള്‍ ഭരണകൂടത്തിന് സ്ത്രീകളെ വിലക്കാനാവില്ലെന്നും അമീറ പറയുന്നു. തങ്ങള്‍ വാഹനമോടിയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സൗദി സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സ്വന്തം യാത്രകള്‍ക്ക് വേണ്ടി സൈക്കിള്‍ പോലും ഉപയോഗിയ്ക്കാനാവാത്ത സൗദി സ്ത്രീകളുടെ അവസ്ഥയെ അമീറ അപലപിയ്ക്കുന്നു.

English summary
Saudi Princess ready to fight against Female Driving Ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X