കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും

ഇതെല്ലാം ശുഭസൂചനയാണ് നല്‍കുന്നതെന്ന് സൗദി നിരീക്ഷകര്‍ അഹ്മദ് അല്‍ തുവയാന്‍ സൗദി സര്‍ക്കാര്‍ ടെലിവിഷനോടുള്ള പ്രതികരണമായി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ അടിമുടി മാറ്റവുമായി രാജാവ്, പട്ടാള മേധാവിയെ പുറത്താക്കി | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൈനിക മേധാവിയെ രാജാവ് പുറത്താക്കി. നിരവധി സൈനിക ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. പലരെയും മാറ്റി നിയമിച്ചു. ചരിത്രത്തിലാദ്യമായി ഉന്നത മന്ത്രിയായി ഒരു വനിതയെ നിയോഗിച്ചു. സൗദി രാജാവ് സല്‍മാന്‍ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ ഭാഗമായിട്ടാണ് ഈ നടപടികളെല്ലാം. എന്താണ് ഇങ്ങനെ ഒരു നടപടിക്ക് കാരണമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...

സൈനികര്‍ക്കിടയില്‍ ഞെട്ടല്‍

സൈനികര്‍ക്കിടയില്‍ ഞെട്ടല്‍

മിലിറ്ററി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്‍യാനെ പുറത്താക്കിയത് സൈനികര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്്. സൗദി പ്രസ് ഏജന്‍സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇക്കാര്യത്തല്‍ ഒരു സൂചനയും ഭരണകൂടം നല്‍കിയിരുന്നില്ല.

നിര്‍ബന്ധിച്ച് രാജിവെയ്പ്പിക്കല്‍

നിര്‍ബന്ധിച്ച് രാജിവെയ്പ്പിക്കല്‍

ചീഫ് ഓഫ് സ്റ്റാഫിനോട് രാജിവെയ്ക്കാന്‍ ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു. പകരക്കാരനായി ഫയ്യാദ് അള്‍ റുവൈലിയെ ആണ് നിയമിച്ചിരിക്കുന്നത്. കരസേന, വ്യോമ സേന എന്നിവയുടെ മേധാവികളെയും മാറ്റിനിയമിച്ചിട്ടുണ്ട്.

പ്രധാന സൈനിക ഉദ്യോഗസ്ഥര്‍

പ്രധാന സൈനിക ഉദ്യോഗസ്ഥര്‍

വ്യോമസേനാ കമാന്റര്‍ ജനറല്‍ സ്റ്റാഫ് മുഹമ്മദ് ബിന്‍ അവദ് ബിന്‍ മന്‍സൂര്‍ സുഹൈമിനെയും രാജാവ് പുറത്താക്കിയിട്ടുണ്ട്. ജോലി നിര്‍ത്തിപ്പോകാന്‍ ഇദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ കരസേന കമാന്റര്‍ ഫഹദ് ബിന്‍ തുര്‍ക്കിയെയും നീക്കിയിട്ടുണ്ട്.

സ്ഥാനക്കയറ്റം നല്‍കി പുതിയ നിയമനം

സ്ഥാനക്കയറ്റം നല്‍കി പുതിയ നിയമനം

അതേസമയം, ആറ് സൈനിക ജനറല്‍മാരെ പുതിയതായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം. ഇതുകൂടാതെ ഭരണതലത്തിലും വ്യാപകമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്.

രണ്ടു മന്ത്രിമാരെ പുറത്താക്കി

രണ്ടു മന്ത്രിമാരെ പുറത്താക്കി

ആഭ്യന്തര സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവരെ പുറത്താക്കിയിട്ടുണ്ട്. സാമ്പത്തിക വകുപ്പില്‍ കാര്യമായ അഴിച്ചുപണി നടത്തി. സിറ്റി മേയര്‍മാരെയും പലയിടത്തും മാറ്റിയിട്ടുണ്ട്.

ഉന്നത പദവിയില്‍ വനിതാ മന്ത്രി

ഉന്നത പദവിയില്‍ വനിതാ മന്ത്രി

ശ്രദ്ധേയമായൊരു മാറ്റം ഒരു ഉന്നത വകുപ്പില്‍ വനിതയെ മന്ത്രിയായി നിയമിച്ചു എന്നതാണ്. തമാദുര്‍ ബിന്‍ത് യൂസുഫ് അല്‍ റഹ്മയെ തൊഴില്‍ വകുപ്പില്‍ സഹമന്ത്രിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. സൗദിയില്‍ അപൂര്‍വമായി മാത്രമേ ഇത്തരം ഉന്നത പദവിയില്‍ വനിതയെ നിയമിക്കാറുള്ളൂ.

തലാല്‍ കുടുംബം

തലാല്‍ കുടുംബം

അതേസമയം, അസീര്‍ പ്രിവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചിരിക്കുന്നത് തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരനെയാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സൗദി കോടീശ്വരന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരനാണ് തുര്‍ക്കി രാജകുമാരന്‍.

പ്രത്യുപകാരമോ

പ്രത്യുപകാരമോ

അല്‍ വലീദ് ബിന്‍ തലാലിനെ അഴിമതി കേസില്‍ കഴിഞ്ഞ വര്‍ഷാവസാനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് വിട്ടയച്ചത്. വന്‍തുക കെട്ടിവച്ചാണ് ഇദ്ദേഹത്തെ വിട്ടയച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുള്ള പ്രത്യുപകാരമാണോ സഹോദരന്റെ നിയമനം എന്ന കാര്യം വ്യക്തമല്ല.

രാജകല്‍പ്പനയില്‍ വ്യക്തമല്ല

രാജകല്‍പ്പനയില്‍ വ്യക്തമല്ല

അതേസമയം, എന്താണ് ഇത്തരം മാറ്റങ്ങള്‍ക്ക് കാരണം എന്ന് രാജകല്‍പ്പനയില്‍ വ്യക്തമാക്കുന്നില്ല. യമനില്‍ മൂന്ന് വര്‍ഷമായി സൗദി സൈന്യം യുദ്ധം ചെയ്യുന്നു. പക്ഷേ, എടുത്തുപറയാന്‍ പറ്റുന്ന തരത്തില്‍ മുന്നേറ്റം ഇതുവരെ സാധ്യമായിട്ടില്ല.

യുവതലമുറക്കാര്‍

യുവതലമുറക്കാര്‍

യമനിലെ സംഭവങ്ങളാണോ ചില പുറത്താക്കലുകള്‍ക്ക് കാരണം എന്ന സംശയമാണ് ചില പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ സംശയിക്കുന്നത്. അതേസമയം, സൈന്യത്തിലേക്കും ഭരണതലത്തിലേക്കും യുവതലമുറയെ കൂടുതല്‍ അടുപ്പിക്കുകയാണോ സര്‍ക്കാര്‍ ലക്ഷ്യമെന്നും സംസാരമുണ്ട്.

രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങള്‍

ഇപ്പോള്‍ സൈന്യത്തിലും സര്‍ക്കാര്‍ തലത്തിലും നിയമിക്കപ്പെട്ട വ്യക്തികളില്‍ ഒരു കാര്യം വ്യക്തമാണ്. വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയെന്നതാണ് ഒന്ന്. യുവതലമുറയ്ക്ക് പ്രാധാന്യം നല്‍കിയെന്നതാണ് മറ്റൊന്ന്.

ശുഭസൂചനയെന്ന് നിരീക്ഷണം

ശുഭസൂചനയെന്ന് നിരീക്ഷണം

ഇതെല്ലാം ശുഭസൂചനയാണ് നല്‍കുന്നതെന്ന് സൗദി നിരീക്ഷകര്‍ അഹ്മദ് അല്‍ തുവയാന്‍ സൗദി സര്‍ക്കാര്‍ ടെലിവിഷനോടുള്ള പ്രതികരണമായി പറഞ്ഞു. വളരെ പ്രായമുള്ളവരെ പുറത്താക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

സൗദിയില്‍ പോര്‍മുഖത്ത് പെണ്‍പട്ടാളം; അത്യാധുനിക പരിശീലനം!! നിര്‍ണായക പ്രഖ്യാപനം നടത്തി ഭരണകൂടംസൗദിയില്‍ പോര്‍മുഖത്ത് പെണ്‍പട്ടാളം; അത്യാധുനിക പരിശീലനം!! നിര്‍ണായക പ്രഖ്യാപനം നടത്തി ഭരണകൂടം

ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു...ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു...

ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും? എംബാം ചെയ്തില്ല...ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും? എംബാം ചെയ്തില്ല...

English summary
Saudi reshuffles top military posts, adds a woman deputy minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X